നെടുമ്പാശ്ശേരി: മുനമ്പം തീരത്തുനിന്ന് നിരവധിപേരെ അനധികൃതമായി കടത്തിയ കേസുമാ യി ബന്ധപ്പെട്ട് മൂന്ന് പേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. വെങ്ങാനൂർ മേലേ പുത്തൻ വീട്ടിൽ അനിൽകുമാർ, ന്യൂഡൽഹി മദൻഗിർ സ്വദേശികളായ പ്രഭാകരൻ, രവി എന്നിവരെയാണ് അ റസ്റ്റ് ചെയ്തത്.ഇൗമാസം 12ന് പുലർച്ചയാണ് മാല്യങ്കര ബോട്ട് യാർഡിനടുത്ത പറമ്പിൽ വസ്ത്രങ്ങളും ഭക്ഷ്യസാധനങ്ങളും മറ്റുമടങ്ങിയ ബാഗുകൾ കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മനുഷ്യക്കടത്ത് നടന്നതായി കണ്ടെത്തിയത്. ‘ദയാമാതാ-2’ എന്ന ബോട്ടിൽ നൂറിലേറെപ്പേർ തീരംവിെട്ടന്നാണ് പൊലീസ് കണ്ടെത്തൽ.
തീരസംരക്ഷണ സേനയുടെ സഹായത്തോടെ ബോട്ട് കണ്ടെത്താൻ തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ബാഗിൽനിന്ന് കിട്ടിയ ചില സാധനങ്ങൾ പരിശോധിച്ചതിനെത്തുടർന്നാണ് മൂന്നുപേർ അറസ്റ്റിലായത്. ഇവരെ ചോദ്യം ചെയ്തതിൽ മറ്റു ചിലരെക്കുറിച്ച വിവരം ലഭിച്ചിട്ടുണ്ട്. എന്നാൽ, മനുഷ്യക്കടത്ത് കേസ് നിലനിൽക്കണമെങ്കിൽ ശക്തമായ സാക്ഷികൾ അനിവാര്യമാണ്. ഈ സാഹചര്യത്തിൽ കേസിലുൾപ്പെട്ട ചിലരെ മാപ്പുസാക്ഷികളാക്കാനാണ് തീരുമാനമെന്നറിയുന്നു. കേസുമായി ബന്ധപ്പെട്ട് നാലോളംപേർ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലുണ്ടെന്നാണ് സൂചന.
മനുഷ്യക്കടത്ത് ആസ്ട്രേലിയ ലക്ഷ്യമിട്ടായിരുന്നു എന്നാണ് ആദ്യം സംശയിച്ചതെങ്കിലും ന്യൂസിലൻഡിലേക്കാണെന്നാണ് ഇപ്പോൾ പൊലീസ് നിഗമനം. ബോട്ടിൽ കടന്നവരിൽ ബഹുഭൂരിപക്ഷവും ഡൽഹി അംബേദ്കർ കോളനി നിവാസികളാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. ഇവരിൽ ചില സ്ത്രീകളുമുണ്ട്. മുനമ്പം സ്വദേശി ജിബിൻ ആൻറണിയുടേതായിരുന്നു ബോട്ട്. ഇയാൾ ഇത് വെങ്ങാനൂരിൽ താമസിക്കുന്ന ശ്രീകാന്തൻ, അനിൽകുമാർ എന്നിവർക്ക് വിറ്റതാണ്. മുഖ്യപ്രതിയായ ശ്രീകാന്തൻ ലങ്കൻ പൗരത്വമുള്ളയാളാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. മനുഷ്യക്കടത്തിന് ഡൽഹിയിൽനിന്ന് ആളുകളെ സംഘടിപ്പിച്ചതിൽ അറസ്റ്റിലായ പ്രതികളും പ്രവർത്തിച്ചിരുെന്നന്നാണ് ചോദ്യം ചെയ്യലിൽ വെളിപ്പെട്ടത്. ശ്രീകാന്തെൻറ വീട്ടിൽനിന്ന് നിരവധി ശ്രീലങ്കൻ പാസ്പോർട്ടുകൾ കണ്ടെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.