കൊച്ചി/ഗുരുവായൂർ: മുനമ്പം ഹാർബറിൽനിന്ന് ഉൾപ്പെടെ മത്സ്യബന്ധനബോട്ടിൽ ഇരുനൂറില ധികംപേർ വിദേശത്തേക്ക് കടന്നതായി സംശയം. മനുഷ്യക്കടത്തിന് ഇടനിലക്കാരായി പ്രവർ ത്തിച്ച പത്തോളം പേരെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഒരാളിൽനിന്ന് ഒന ്നരലക്ഷം രൂപ വീതം വാങ്ങിയ മനുഷ്യക്കടത്ത് സംഘം കോടികളുടെ ഇടപാടാണ് ഇതുവഴി നടത്തിയത്.
ഡൽഹിയിൽനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ദീപക് (39), പ്രഭു ദണ്ഡപാണി (31)എന്നിവരെ ചോദ്യം ചെയ്തതിൽനിന്നാണ് മനുഷ്യക്കടത്ത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭിച്ചത്. പണം തികയാത്തതിനാലാണ് ഇവരുടെ യാത്ര മുടങ്ങിയതെന്നാണ് സൂചന. എന്നാൽ, ഇവരുടെ ഭാര്യമാരും മക്കളും സംഘത്തിനൊപ്പം വിദേശത്തേക്ക് കടന്നിട്ടുണ്ട്. പണവുമായി എത്തിയാൽ അടുത്തതവണ കൊണ്ടുപോകാമെന്നാണത്രെ ഇവർക്ക് നൽകിയ ഉറപ്പ്. 230ഒാളം പേർ മുനമ്പം വഴി കടന്നിട്ടുണ്ടെന്നാണ് പ്രാഥമിക സൂചന.
സംഘാംഗങ്ങൾ പലയിടങ്ങളിൽ താമസിച്ച് പല സ്ഥലത്തുനിന്ന് പുറപ്പെട്ടതിനാൽ ഇവരുടെ എണ്ണത്തിൽ വ്യക്തതയില്ല. തക്കല സ്വദേശി ശ്രീകാന്തൻ, തിരുവള്ളൂർ സ്വദേശി രവി, സെൽവം എന്നിവരാണ് പ്രധാന ഇടനിലക്കാർ. ആളെ സംഘടിപ്പിക്കാനും പണം പിരിക്കാനും ഇവർക്ക് സഹായവുമായി പ്രഭുവും ഉണ്ടായിരുന്നു. ദീപക്കിനെയും പ്രഭുവിനെയും കൂടുതൽ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി കൊച്ചിയിലെത്തിക്കും. തുടർന്ന്, ആവശ്യമെങ്കിൽ അറസ്റ്റ് രേഖപ്പെടുത്തും. ഡൽഹിയിൽ അന്വേഷണം തുടരുകയാണ്.
മുനമ്പം മനുഷ്യക്കടത്ത് അന്വേഷണത്തിെൻറ ഭാഗമായി ഗുരുവായൂരിലെ ലോഡ്ജുകളിൽ പരിശോധന. കടൽ കടന്ന സംഘത്തിലെ 91 പേർ ഗുരുവായൂരിലെ ലോഡ്ജുകളിൽ തങ്ങിയതായി തെളിവ് ലഭിച്ചതിനെ തുടർന്നാണ് കൊടുങ്ങല്ലൂർ പൊലീസ് ഗുരുവായൂരിലെത്തിയത്. കിഴക്കേനടയിൽ ബസ് സ്റ്റാൻഡിനടുത്തുള്ള സി.എ ടവർ, പ്രസാദം ഇൻ, പ്രാർഥന ഇൻ എന്നിവിടങ്ങളിലായിരുന്നു പരിശോധന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.