ഹാദിയ കേസില്‍ മനുഷ്യാവകാശലംഘനം നടന്നതായി വനിത കമീഷന്‍ ചെയര്‍പേഴ്‌സൻ

കൊച്ചി: ഹാദിയ കേസില്‍ മനുഷ്യാവകാശലംഘനം നടന്നതായി വനിത കമീഷന്‍ ചെയര്‍പേഴ്‌സൻ എം.സി. ജോസഫൈന്‍. ഇഷ്​ടമുള്ള മതം സ്വീകരിച്ചതി​​െൻറ പേരില്‍ വീട്ടുതടങ്കലില്‍ കഴിയേണ്ടിവന്ന ഹാദിയയുടെ അവസ്ഥ കമീഷന് ബോധ്യപ്പെട്ടതാണ്​. ഇൗ അവസ്ഥ സൃഷ്​ടിച്ചത് കോടതിയാണ്. സുപ്രീംകോടതിവരെ എത്തിനില്‍ക്കുന്ന കേസില്‍ കൂടുതലൊന്നും പറയാനില്ല.

വനിത കമീഷന്‍ മെഗാ അദാലത്തില്‍ പരാതികള്‍ പരിഗണിച്ചശേഷം സംസാരിക്കുകയായിരുന്നു അവര്‍. പെണ്‍കുട്ടികള്‍ വീട്ടുതടങ്കലില്‍  അകപ്പെടുന്ന കേസുകളിൽ പരാതി കിട്ടിയാല്‍ ഇടപെടും. കുമരകം റിസോര്‍ട്ടില്‍ പെണ്‍കുട്ടി തടങ്കലില്‍ കഴിയുന്നെന്ന ഫേസ്ബുക്​ പോസ്​റ്റ്​ ശ്രദ്ധയില്‍പെട്ടിട്ടില്ല. പരാതി ലഭിച്ചാല്‍ ഇടപെടും. സംസ്ഥാനത്ത് പെണ്‍കുട്ടികള്‍ ഇഷ്​ടക്കാര്‍ക്കൊപ്പം ഒളിച്ചോടുന്ന പ്രവണത വർധിക്കുകയാണ്​. പ്രായപൂര്‍ത്തിയാകാത്തവരാണ് ഭൂരിഭാഗവും. ഇതിനെതിരെ ബോധവത്​കരണം നടത്തും. 

 

Tags:    
News Summary - Humanright Violation in Hadiya Case says M Josafain-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.