പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂരിൽ യുവതിയുടെ കൈകൾ വെട്ടിമാറ്റിയ ഭർത്താവ് അറസ്റ്റിൽ. ഏഴംകുളം സ്വദേശി സന്തോഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കലഞ്ഞൂർ പറയൻകോട് ചാവടിമലയിൽ വിജയന്‍റെ മകൾ വിദ്യയാണ് (26) ശനിയാഴ്ച രാത്രി ഭർത്താവിന്‍റെ ആക്രമണത്തിന് ഇരയായത്. യുവതിയുടെ അച്ഛനും വെട്ടേറ്റിരുന്നു. കഴിഞ്ഞ കുറെനാളായി സന്തോഷും വിദ്യയും അകന്ന് കഴിയുകയാണ്. വിവാഹ മോചനക്കേസ് നടക്കുന്നതിനിടെ യുവതിയെ വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപിക്കുകയായിരുന്നു.
വിദ്യയുടെ കൈകൾ തുന്നിചേർക്കാനുള്ള ശസ്ത്രക്രിയ പുരോഗമിക്കുകയാണ്. വിദ്യയുടെ ഒരു കൈ മുട്ടിന് താഴെവെച്ചും മറ്റേ കൈയുടെ കൈപ്പത്തിയുമാണ് അറ്റുപോയത്. ഗുരുതര പരിക്കേറ്റ വിദ്യയെയും അച്ഛൻ വിജയനെയും തിരുവനന്തപുരം ഫോർട്ട് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വടിവാൾ ഉപയോഗിച്ചാണ് അതിക്രമം നടത്തിയത്. വിദ്യയുടെ തലയിലും വെട്ടേറ്റിട്ടുണ്ട്. വിദ്യയുടെ അച്ഛന് പിറകിലാണ് വെട്ടേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.