പനാജി: സർക്കാരുമായി തർക്കത്തിനില്ലെന്ന് നിയുക്ത കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. സർക്കാറിന് നിർദേശങ്ങൾ നൽകാനോ വഴി കാട്ടാനോ ഉദ്ദേശിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. സർക്കാറിനെ സഹായിക്കാനാണ് താൻ വരുന്നതെന്നും ആർലേക്കർ കൂട്ടിച്ചേർത്തു. കേരളത്തിലേക്ക് തിരിക്കുന്നതിന് തൊട്ടുമുൻപ് ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ളയെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതിയ കേരള ഗവർണറായി ആർലേക്കർ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. രാവിലെ 10.30ന് രാജ്ഭവൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ കേരള ഹൈകോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് നിതിൻ മധുകർ ജംദാർ മുമ്പാകെ സത്യവാചകം ചൊല്ലി പുതിയ ഗവർണർ അധികാരമേൽക്കും.
ഇന്ന് വൈകീട്ട് അഞ്ചിന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന നിയുക്ത ഗവർണറെ മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എ.എൻ. ഷംസീർ, മന്ത്രിമാർ തുടങ്ങിയവർ ചേർന്ന് സ്വീകരിക്കും. സത്യപ്രതിജ്ഞക്കുശേഷം രാജ്ഭവനിൽ ചായ സൽക്കാരവും ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.