തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമനെ സഹായിക്കാന്‍ മുതിർന്ന െഎ.എ.എസുകാരൻ ഇടപെ ട്ടതായി ആരോപണം. അപകടം ഉണ്ടായ ഉടന്‍ ശ്രീറാം ഫോണില്‍ ബന്ധപ്പെട്ടത് മുന്‍ അഡീഷനല്‍ ചീ ഫ് സെക്രട്ടറിയെയാണെന്ന് മാധ്യമങ്ങള്‍ക്ക് ലഭിച്ച ഉൗമക്കത്തിൽ ആരോപിക്കുന്നു.
ആരോഗ്യവകുപ്പിലെ മറ്റൊരു ഉന്നതൻ ജനറല്‍ ആശുപത്രിയില്‍ ബന്ധപ്പെട്ട് ശ്രീറാമിന് അനുകൂലമായ നിലപാട് കൈക്കൊള്ളാന്‍ നിർദേശം നല്‍കിയതായും മദ്യത്തിെൻറ ഗന്ധമുണ്ടെന്ന് രേഖപ്പെടുത്തിയ ഡോക്ടര്‍ക്കെതിരെ നടപടിയെടുക്കാന്‍ നീക്കം നടക്കുന്നതായും കത്തിലുണ്ട്.
അപകടം സംഭവിച്ചയുടന്‍ ദേഹപരിശോധനക്കായി ശ്രീറാമിനെ ജനറല്‍ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പൊലീസ് തീരുമാനിച്ചിരുന്നു. അപ്പോൾ ശ്രീറാം മുന്‍ അഡീ. ചീഫ് സെക്രട്ടറിയെ ബന്ധപ്പെട്ടു. അതുവഴി നിലവിലെ ആരോഗ്യവകുപ്പ് ഡയറക്ടര്‍ ജനറല്‍ ആശുപത്രിയില്‍ നിർദേശം നല്‍കിയെന്നാണ് കത്തിലുള്ളത്. ഇൗ നിർദേശത്തിെൻറ അടിസ്ഥാനത്തിലാണ് രക്തപരിശോധന നടത്താതിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.