തിരുവനനന്തപുരം: രാജി തീരുമാനത്തില്‍നിന്ന് പിന്മാറിയ ചീഫ്സെക്രട്ടറി എസ്.എം. വിജയാനന്ദ് മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്തു. ഇതോടെ ഉന്നത ഭരണരംഗത്തെ പിടിച്ചുലച്ച പ്രതിസന്ധി അല്‍പം തണുത്തു. മറ്റുള്ളവരുടെ മുന്നില്‍ വെച്ച് മുഖ്യമന്ത്രി ശകാരിച്ചതിനത്തെുടര്‍ന്നാണ് സ്ഥാനത്ത് തുടരേണ്ടെന്ന നിലപാടിലേക്ക് ചീഫ് സെക്രട്ടറിയത്തെിയത്. മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തിയ അനുനയ ശ്രമങ്ങള്‍ക്ക് വഴങ്ങിയതിനത്തെുടര്‍ന്നാണ് അദ്ദേഹം ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്തത്. ഈ വിഷയം യോഗത്തില്‍ ചര്‍ച്ചക്ക് വന്നതുമില്ല. ഐ.എ.എസുകാരുമായി സര്‍ക്കാറിന് പ്രശ്നങ്ങളില്ളെന്നും അവരുടെ വികാരം തെറ്റാണെന്ന് ബോധ്യപ്പെടുത്തിയതായും മുഖമന്ത്രി പരസ്യമായി പ്രതികരിക്കുകയും ചെയ്തു.
അതേസമയം, സി.പി.എമ്മിലെ ചര്‍ച്ച കൂടി പരിഗണിച്ച് പ്രശ്നപരിഹാരത്തിന് മുഖ്യമന്ത്രി വീണ്ടും ഐ.എ.എസുകാരുമായി ചര്‍ച്ച നടത്തിയേക്കും. പക്ഷേ, അത് ഉടന്‍ ഉണ്ടാകില്ല. ഐ.എ.എസുകാരുടെ അമര്‍ഷം കത്തിനില്‍ക്കെ, അഴിമതിക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ളെന്ന ശക്തമായ സന്ദേശം മുഖ്യമന്ത്രി നല്‍കിയിട്ടുണ്ട്. ചില അഴിമതിക്കേസുകളില്‍ സസ്പെന്‍ഷന്‍ അടക്കമുള്ള നടപടിക്ക് സര്‍ക്കാര്‍ ഒരുങ്ങുന്നതായാണ് സൂചനകള്‍. ബന്ധുനിയമനത്തില്‍ ഇ.പി. ജയരാജനോടൊപ്പം വ്യവസായ അഡീഷനല്‍ ചീഫ്സെക്രട്ടറി പോള്‍ ആന്‍റണിയെയും പ്രതിചേര്‍ത്തതിനെതിരെയാണ് കൂട്ട അവധിയെടുക്കാന്‍ ഐ.എ.എസുകാര്‍ തീരുമാനിച്ചത്.
തങ്ങളുടെ ആവശ്യത്തോട് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ച സമീപനവും ചീഫ്സെക്രട്ടറിയെ ശാസിച്ചതും അവരില്‍ കടുത്ത അതൃപ്തിയാണുണ്ടാക്കിയത്. ഇതു പരിഹരിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ശ്രമങ്ങളൊന്നുമുണ്ടായിട്ടില്ല. അതേസമയം, നടപടിക്രമങ്ങള്‍ പൂര്‍ണമായി പാലിച്ചു മാത്രമേ ഇനി കാര്യങ്ങള്‍ ചെയ്യൂവെന്ന നിലപാട് ഉദ്യോഗസ്ഥര്‍ എടുത്തിട്ടുണ്ട്. ഇതു ഭരണത്തിന്‍െറ വേഗത്തെതന്നെ ബാധിക്കുകയും ഭരണ പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്യും. പല നിര്‍ണായക കമ്മിറ്റികളും ഐ.എ.എസുകാര്‍ മാത്രം അടങ്ങിയതാണ്. അടിയന്തര ഘട്ടങ്ങളില്‍ ഐ.എ.എസുകാര്‍ക്ക് മന്ത്രിമാര്‍ വാക്കാല്‍ നിര്‍ദേശവും നല്‍കാറുണ്ട്. അത്തരം ഫയലുകളില്‍ ഇനി ഒപ്പുവെക്കില്ളെന്നും അങ്ങനെ ചെയ്ത് കുരുക്കില്‍പെട്ടാല്‍ സംരക്ഷണം കിട്ടില്ളെന്നുമാണ് ഒരു വിഭാഗം പറയുന്നത്.
അഡീഷനല്‍ ചീഫ്സെക്രട്ടറി കെ.എം. എബ്രഹാമിന്‍െറ മുറിയില്‍ യോഗം ചേര്‍ന്നു പ്രതിഷേധിക്കാന്‍ തീരുമാനിക്കുകയും മുഖ്യമന്ത്രി വിരട്ടിയപ്പോള്‍ പ്രതിഷേധം പിന്‍വലിക്കുകയും ചെയ്തതില്‍ ഒരു വിഭാഗം ഐ.എ.എസുകാര്‍ കടുത്ത എതിര്‍പ്പിലുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.