തിരുവനന്തപുരം: െഎ.സി.എസ്.ഇ 10ാം ക്ലാസ് പരീക്ഷയിൽ സംസ്ഥാനത്ത് 99.93 ശതമാനം വിജയം. െഎ.എസ്.സി (12ാം ക്ലാസ്) പരീക്ഷയിൽ 99.68 ശതമാനവുമാണ് വിജയം. െഎ.സി.എസ്.ഇ പരീക്ഷയെഴുതിയ തിരുവനന്തപുരം ഹോളി ഏഞ്ചൽസ് െഎ.എസ്.സി സ്കൂളിലെ എസ്. മീനാക്ഷി അഖിലേന്ത്യ തലത്തിൽ മൂന്നാം റാങ്കും സംസ്ഥാനതലത്തിൽ ഒന്നാം റാങ്കും നേടി. 495 മാർക്കോടെയാണ് റാങ്ക് നേട്ടം.
തിരുവനന്തപുരം മുക്കോലയ്ക്കൽ സെൻറ് തോമസ് റെസിഡൻഷ്യൽ സ്കൂളിലെ പാർവതി എസ്. ഹരി െഎ.സി.എസ്.ഇ പരീക്ഷയിൽ 493 മാർക്കോടെ സംസ്ഥാനത്തെ രണ്ടാം റാങ്കുകാരിയായി. സെൻറ് തോമസ് സ്കൂളിലെതന്നെ കാർത്തിക് സി. നാരായണൻ, തിരുവനന്തപുരം ലീ കോൾ ചെമ്പക സ്കൂളിലെ മേഘ നിരഞ്ജന നായർ എന്നിവർ 492 മാർക്ക് നേടി സംസ്ഥാനതലത്തിൽ മൂന്നാം റാങ്ക് പങ്കിട്ടു. സംസ്ഥാനത്ത് 7269 പേർ െഎ.സി.എസ്.ഇയും 2174 പേർ െഎ.എസ്.സി പരീക്ഷയും എഴുതി. െഎ.സി.എസ്.ഇ പരീക്ഷ എഴുതിയ 3749 പെൺകുട്ടികളിൽ മുഴുവൻ പേരും വിജയിച്ചു. 3520 ആൺകുട്ടികളിൽ 3515 പേർ (99.86 ശതമാനം) വിജയിച്ചു.
െഎ.എസ്.സി പരീക്ഷ എഴുതിയ 1095 പെൺകുട്ടികളിൽ 1093 (99.82) പേർ വിജയിച്ചു. 1079 ആൺകുട്ടികളിൽ 1074 (99.54) പേർ വിജയിച്ചു.
െഎ.സി.എസ്.ഇ പരീക്ഷ എഴുതിയ അഞ്ചു പട്ടികവർഗ വിദ്യാർഥികളും വിജയിച്ചു. പട്ടികജാതി വിഭാഗത്തിൽ 99.47 ശതമാനമാണ് വിജയം. 99.91 ശതമാനമാണ് ഒ.ബി.സി വിഭാഗത്തിൽ വിജയം. െഎ.എസ്.സി പരീക്ഷയിൽ പട്ടികജാതി-വർഗ വിഭാഗങ്ങളിൽ 100 ശതമാനമാണ് വിജയം. ഒ.ബി.സി വിഭാഗത്തിൽ 99.57 ശതമാനമാണ് വിജയം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.