കൊച്ചി: ആനവേട്ടക്കേസിലെ മുഖ്യപ്രതിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ മർദിച്ചെന്ന കേസിൽ ഐ.എഫ്.എസ് ദമ്പതികളടക്കം എട്ട് ഉദ്യോഗസ്ഥർക്ക് മുൻകൂർ ജാമ്യം. 18 ആനകളെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിലെ മുഖ്യപ്രതി അജി ബ്രൈറ്റിനെ പീഡിപ്പിച്ചെന്ന കേസിലാണ് ഐ.എഫ്.എസ് ദമ്പതികളായ ടി. ഉമ, ആർ. കമലാഹർ, ഐ.എഫ്. എസ് ഉദ്യോഗസ്ഥൻ വിജയനാന്ദൻ, ഫോറസ്റ്റ് റേഞ്ച് ഓഫിസർമാരായ ടി.എസ്. മാത്യു, ജ്യോതിഷ് ജെ. ഒഴയ്ക്കൽ, ഫോറസ്റ്റ് ഓഫിസർമാരായ ടി. ശ്രീജിത്ത്, ആർ.ബി. അരുൺകുമാർ, കെ.എസ്. അനുകൃഷ്ണൻ എന്നിവർക്ക് ജസ്റ്റിസ് കെ. ബാബു ജാമ്യം അനുവദിച്ചത്.
ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസിൽ ഇവരെ അറസ്റ്റ് ചെയ്താൽ ഓരോ ലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകക്കുള്ള രണ്ട് ആൾ ജാമ്യവും വ്യവസ്ഥ ചെയ്ത് വിട്ടയക്കണമെന്നാണ് ഉത്തരവ്. 2016ൽ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കാൻ പ്രതികൾ നൽകിയ ഹരജിയിൽ ഇവരെ അറസ്റ്റ് ചെയ്യുന്നത് ഹൈകോടതി നേരത്തേ വിലക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.