ചെറുതോണി അണക്കെട്ടിന്‍റെ ഷട്ടർ തുറന്നപ്പോൾ

ഇടുക്കി അണക്കെട്ട്​ വീണ്ടും തുറന്നു, ഷട്ടർ ഉയർത്തിയത് 40 സെന്‍റീമീറ്റർ

തൊടുപുഴ: കനത്ത മഴയെത്തുടർന്ന്​ ജലനിരപ്പ് ഉയർന്നതോടെ ഇടുക്കി ജലസംഭരണിയുടെ ഭാഗമായ ചെറുതോണി അണക്കെട്ടി​െൻറ അഞ്ച് ഷട്ടറുകളിൽ ഒരെണ്ണം വീണ്ടും ഉയർത്തി. ജലനിരപ്പ് 2398.94ലെത്തിനിൽക്കെ റെഡ്​ അ​െലർട്ട്​ എത്തുന്നതിനുമുമ്പ്​​ മൂന്നാം നമ്പർ ഷട്ടർ 40 സെ.മീറ്ററാണ്​ ഉയർത്തിയത്​.

സെക്കൻഡിൽ 40 ഘനമീറ്റർ (40,000 ലിറ്റർ) ജലമാണ് പുറത്തേക്ക് ഒഴുക്കുന്നത്. ഞായറാഴ്​ച ഉച്ചക്ക്​ 1.55ന് ഒന്നാമത്തെയും 1.57ന് രണ്ടാമത്തെയും രണ്ടിന്​​ മൂന്നാമത്തെയും സൈറൺ മുഴക്കി 2.03നാണ് ഷട്ടർ ഉയർത്തിയത്. മണിക്കൂറിൽ 0.331 ദശലക്ഷം ഘനമീറ്റർ ജലമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്​. ഷട്ടർ തുറന്നിട്ടും ജലനിരപ്പ്​ വൈകീട്ട്​ ആറോടെ റെഡ്​ അ​െലർട്ടിലെത്തി.

ഏറ്റവുമൊടുവിലെ കണക്കനുസരിച്ച് 2399.04 അടിയാണ് ജലനിരപ്പ്. നിലവിലെ റൂൾലെവൽ 2400.03 അടിയാണ്. പരമാവധി സംഭരണശേഷി 2403 അടിയും. ഇത് ആറാംതവണയാണ് ഇടുക്കി ജലസംഭരണി തുറക്കുന്നത്.

ജലവിഭവ മന്ത്രി റോഷി അഗസ്​റ്റി​െൻറ സാന്നിധ്യത്തിലാണ്​ ഡാം തുറന്നത്. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ജില്ലയിൽ കനത്ത മഴ പ്രവചിച്ചതിനാലും മുല്ലപ്പെരിയാർ അണക്കെട്ട് തുറക്കുമെന്ന് തമിഴ്നാട് മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിലുമാണ് റെഡ് അ​െലർട്ട് എത്തുംമുമ്പ് ഷട്ടർ ഉയർത്താൻ തീരുമാനിച്ചതെന്ന്​ റോഷി അഗസ്​റ്റിൻ പറഞ്ഞു. മഴ കനത്ത് നീരൊഴുക്ക് കൂടിയാൽ പുറത്തേക്കൊഴുക്കുന്ന ജലത്തി​െൻറ അളവ് ഒരുലക്ഷം ലിറ്ററായി ഉയർത്തും. മുല്ലപ്പെരിയാറിൽനിന്ന് കൂടുതൽ ജലം കൊണ്ടുപോകണമെന്ന് തമിഴ്നാടിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

മൂന്നു ജില്ലകളിൽ റെഡ് അലർട്ട്

മഴ തുടരുന്ന സാഹചര്യത്തിൽ മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂർ, ഇടുക്കി ജില്ലകളിലാണ് റെഡ് അലർട്ട്. ആറു ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരുകയാണ്. 

Tags:    
News Summary - Idukki Dam opened

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.