‘സ്കൂൾ കലോത്സവത്തിന് മാംസം വിളമ്പിയാൽ കോഴിയിറച്ചി പൂർണമായും സൗജന്യമായി നൽകും’

സംസ്ഥാന സ്കൂൾ കലോത്സവം കോഴിക്കോട് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് അവസാനിച്ചത്. അടുത്ത വർഷം മുതൽ കലോത്സവത്തിൽ മാംസ ഭക്ഷണവും വിളമ്പും എന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ വൻ വിവാദങ്ങളാണ് സമൂഹമാധ്യമങ്ങളിലടക്കം ഉയർന്നത്. വലിയൊരു വിഭാഗം മാംസ ഭക്ഷണം വിളമ്പുന്നതിനെ പിന്തുണച്ച് രംഗത്തെത്തി.

എന്നാൽ, കലോത്സവത്തിൽ മാംസം വിളമ്പിയാൽ ആവശ്യമായ കോഴിയിറച്ചി പൂർണമായും സൗജന്യമായി നൽകാൻ തയ്യാറാണെന്ന് പൗൾട്രി ഫാർമേഴ്സ് ട്രേഡേഴ്സ് സമിതി സംസ്ഥാന ഭാരവാഹികൾ അറിയിച്ചു. കേരളത്തിൽ എവിടെ കലോത്സവം നടന്നാലും ഇറച്ചി എത്തിക്കാൻ തങ്ങൾ തയ്യാറാണെന്ന് സംസ്ഥാന പ്രസിഡന്റ് ബിന്നി ഇമ്മട്ടി, സെക്രട്ടറി ടി.എസ്. പ്രമോദ് എന്നിവർ അറിയിച്ചു.

Tags:    
News Summary - 'If meat is served at the school festival, chicken will be provided completely free of charge'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.