തിരുവനന്തപുരം: പൊതുമരാമത്ത് റോഡുകൾ സംബന്ധിച്ച പൊതുജനങ്ങളുടെ പരാതികൾ മന്ത്രിയെ നേരിട്ട് അറിയിക്കാം. പരിഷ്കരിച്ച പരാതിപരിഹാരസെൽ കവടിയാർ കെ.എസ്.ടി.പി ഓഫിസിൽ എല്ലാ പ്രവൃത്തിദിവസങ്ങളിലും രാവിലെ 9.30 മുതൽ വൈകീട്ട് 7.30 വരെ പ്രവർത്തിക്കും.
പൊതുജനങ്ങൾക്ക് 18004257771 നമ്പറിലേക്ക് സൗജന്യമായി വിളിച്ച് ജീവനക്കാരോട് നേരിട്ട് പരാതി അറിയിക്കാം. ഇതിെൻറ ഭാഗമായി ബുധനാഴ്ച വൈകീട്ട് നാലുമണി മുതൽ 5.30 വരെ പൊതുജനങ്ങൾക്ക് മന്ത്രി ജി. സുധാകരനോട് സംസാരിക്കാമെന്നും മന്ത്രിയുടെ ഓഫിസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.