കണ്ണൂർ: ബി.ജെ.പിയെ തോൽപ്പിക്കാൻ ചെകുത്താന് വോട്ട് ചെയ്യേണ്ടി വന്നാൽ അതും ചെയ്യുമെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എം.എ ബേബി. ബി.ജെ.പിയെ തോൽപ്പിക്കുകയെന്നതാണ് സി.പി.എമ്മിന്റെ ലക്ഷ്യമെന്ന് ബേബി പറഞ്ഞു. വർഗീയതയെ സംബന്ധിച്ച നിലപാട് കോൺഗ്രസ് സ്വീകരിക്കണം. രാഹുൽ ഗാന്ധിയും കോൺഗ്രസും വർഗീയതയോട് സന്ധി ചെയ്യുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും ബേബി കുറ്റപ്പെടുത്തി.
ബി.ജെ.പിക്കെതിരായി പോരാട്ടം നയിക്കേണ്ട രാഹുൽ ഗാന്ധി വയനാട് ലോക്സഭ മണ്ഡലത്തിലെത്തി ഇടതുപക്ഷത്തിനെതിരെ മത്സരിക്കുകയാണ്. ബി.ജെ.പിക്കെതിരെ മതേതര സർക്കാർ വരുമ്പോൾ അതിനെ നിസ്വാർഥമായി പിന്തുണക്കുന്നവരാണ് ഇടതുപക്ഷം. 1996ൽ സി.പി.എമ്മിന് ഇന്ത്യയുടെ പ്രധാനമന്ത്രിപദം ലഭിക്കുമായിരുന്നു.
പ്രധാനമന്ത്രിപദമോ മറ്റ് മന്ത്രിപദമോ നേടുകയെന്നതല്ല സി.പി.എം ലക്ഷ്യം. രാജ്യത്തിന്റെ ഉത്തമതാൽപര്യത്തിനായി ഒരു രാഷ്ട്രീയബദൽ ഉയർത്തുകയെന്നതാണ് സി.പി.എം ലക്ഷ്യവെക്കുന്നത്. ഞാൻ ബി.ജെ.പിയിൽ ചേർന്നാൽ നിങ്ങൾക്കെന്ത് നഷ്ടമെന്ന് ചോദിക്കുന്നയാളാണ് കെ.പി.സി.സി പ്രസിഡന്റ്. മുമ്പ് രാഹുൽ ഗാന്ധിയുടെ വിശ്വസ്തനായ ജോതിരാദിത്യ സിന്ധ്യ ഇന്ന് ബി.ജെ.പിയിൽ മന്ത്രിയാണ്. കോൺഗ്രസ് സ്ഥാനാർഥികൾക്ക് വോട്ട് ചെയ്താൽ നാളെ അവർ ബി.ജെ.പിയിൽ പോകില്ലെന്ന് എന്താണ് ഉറപ്പെന്നും എം.എ ബേബി ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.