ചലച്ചിത്രമേളയുടെ ഉദ്‌ഘാടന വേദിയിൽ മുഖ്യമന്ത്രിക്ക്​ കൂവൽ; ഒരാൾ കസ്‌റ്റഡിയിൽ

തിരുവനന്തപുരം: 29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടനച്ചടങ്ങിനിടെ, മുഖ്യമന്ത്രി പിണറായി വിജയന്‌ കൂവൽ. യുവ അഭിഭാഷകനാണ്‌ നിശാഗന്ധി ഓഡിറ്റോറിയത്തിലെ ഉദ്ഘാടനം കഴിഞ്ഞ് മടങ്ങവെ, മുഖ്യമന്ത്രിക്ക്​ നേരെ കൂവിയത്‌.

വഞ്ചിയൂർ കോടതിയിലെ യുവ അഭിഭാഷകനായ റോമിയോ എസ്. രാജിനെ മ്യൂസിയം പൊലീസ് കസ്റ്റഡിയിലെടുത്തു. ആവേശത്തിൽ കൂകി പോയെന്നാണ് റോമിയോ പറയുന്നത്‌. കേസെടുക്കുന്ന കാര്യത്തിൽ തീരുമാനമായില്ല.

ചലച്ചിത്രമേളക്ക് തുടക്കമായി

തിരുവനന്തപുരം: അധിനിവേശത്തിന്‍റെയും പ്രതിരോധത്തിന്‍റെയും രാഷ്ട്രീയം അടയാളപ്പെടുത്തി 29ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളക്ക് തുടക്കമായി. നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന വർണാഭമായ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഏഴ് രാപ്പകലുകൾ നീളുന്ന മേളക്ക് തിരിതെളിച്ചു. സാംസ്കാരികമന്ത്രി സജി ചെറിയാൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

നടി ശബാന ആസ്മി വിശിഷ്ടാതിഥിയായി. ഹോങ്കോങ്ങിൽ നിന്നുള്ള സംവിധായിക ആൻ ഹുയിക്ക് ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്‌കാരം മുഖ്യമന്ത്രി സമ്മാനിച്ചു. 10 ലക്ഷം രൂപയും ശിൽപവുമടങ്ങുന്നതാണ് അവാർഡ്.

തുടർന്ന്, ഉദ്ഘാടനചിത്രമായ 'ഐ ആം സ്റ്റിൽ ഹിയർ' പ്രദർശിപ്പിച്ചു. ഡിസംബർ 20 വരെ നീളുന്ന ചലച്ചിത്രമേളയിൽ 15 തിയറ്ററുകളിലായി 68 രാജ്യങ്ങളിൽ നിന്നുള്ള 177 സിനിമകളാണ് പ്രദർശിപ്പിക്കുക. 

Tags:    
News Summary - IFFK inauguration ceremony

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.