കോഴിക്കോട്: ത്യാഗത്തിേൻറയും പുണ്യത്തിേൻറയും വിശുദ്ധ റമദാനിൽ വിവിധ സേവനങ്ങളിലൂടെ സജീവമാവുകയാണ് വിശ്വാസികൾ. മറ്റുള്ളവരെ നോമ്പുതുറപ്പിക്കുകയെന്നത് പുണ്യമുള്ള കാര്യമാണ്. അതുകൊണ്ടുതന്നെ പള്ളികൾക്കും സ്ഥാപനങ്ങൾക്കും പുറമെ റോഡരികിലും ബസ്സ്റ്റോപ്പുകളിലും നോമ്പുതുറ വിഭവങ്ങളുടെ കിറ്റുകളുമായി ചെറു സംഘങ്ങൾ സജീവമാണ്. വിവിധ സംഘടനകളുടെയും ക്ലബുകളുടെയും വിദ്യാർഥി കൂട്ടായ്മകളുെടയും നേതൃത്വത്തിലാണ് യാത്രക്കാർക്കായി ഇഫ്താർ കിറ്റുകൾ വിതരണം ചെയ്യുന്നത്.
യാത്രക്കാർക്കും ഡ്രൈവർമാർക്കും ഇത് വലിയ ആശ്വാസമാണ്. ജില്ലയിലെ പ്രധാന റോഡുകളിെലല്ലാം സേവനം സജീവമാണ്. ഒാരോ റമദാനിലും ജില്ലയിലെ വിവിധ മേഖലകളിലെല്ലാം ഇത്തരം സംഘങ്ങൾ രംഗത്തുണ്ട്. മാങ്കാവ്, രാമനാട്ടുകര ജങ്ഷൻ എന്നിവിടങ്ങളിൽ വർഷങ്ങളായി ഇത്തരം കൂട്ടായ്മകൾ നോമ്പുതുറ വിഭവങ്ങൾ വിതരണം ചെയ്യുന്നുണ്ട്.
കുപ്പി വെള്ളം, ഇൗത്തപ്പഴം, വിവിധ പഴങ്ങൾ തുടങ്ങിയവ അടങ്ങുന്നതാണ് കിറ്റുകൾ. ട്രെയിനുകളിലും മറ്റും ദീർഘദൂര യാത്ര കഴിഞ്ഞ് വൈകിയെത്തുന്നവർക്ക് പലപ്പോഴും നോമ്പുതുറ സമയത്ത് വീട്ടിലെത്താൻ സാധിക്കാറില്ല. ജോലികഴിഞ്ഞ് വീട്ടിലേക്ക് പോകുന്നവരും ഇത്തരം സംഘങ്ങളെത്തന്നെയാണ് നോമ്പുതുറക്ക് ആശ്രയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.