െഎ.െ​എ.​എം ബി​രു​ദ​ദാ​നം: ച​രി​ത്ര​നേ​ട്ട​ത്തി​ൽ െഎ​ശ്വ​ര്യ​റാം

കോഴിക്കോട്: െഎ.െഎ.എം കോഴിക്കോടി‍​െൻറ ചരിത്രത്തിൽ ആദ്യമായി സ്വർണമെഡൽ നേട്ടവുമായി പാലക്കാട് കൽപാത്തി സ്വദേശിയായ െഎശ്വര്യറാം. 19ാം ബിരുദദാന ചടങ്ങിൽ ബിരുദാനന്ത ബിരുദ വിഭാഗത്തിൽ 4.33ൽ 4.162 സ്കോറും നേടിയാണ് ആദ്യമായി മലയാളി പെൺകുട്ടി സ്വർണമെഡൽ നേടുന്നത്. ഇത്രയും ഉയർന്ന സ്കോർ നേടുന്നതും ചരിത്രമാണ്.

മുന്നാക്ക വികസന കോർപറേഷൻ ഡയറക്ടറായ കരിമ്പുഴ രാമ‍​െൻറയും പാലക്കാട് ഡോക്ടറായ ദീപ രാമ‍​െൻറയും മകളാണ്. മുംബൈ ജെ.പി മോർഗൻ കമ്പനിയിൽ േജാലി ലഭിച്ച െഎശ്വര്യക്ക് സാമൂഹിക പ്രവർത്തനത്തിലാണ് താൽപര്യം. സിവിൽ സർവിസ് പരീക്ഷ എഴുതി സാമൂഹിക വിഷയങ്ങളിൽ ഇടപെടുകയാണ് ലക്ഷ്യം. പാലക്കാട് എൻ.എസ്.എസ് കോളജിൽ ബി.ടെക് ബിരുദത്തിലും െഎശ്വര്യക്കായിരുന്നു റാങ്ക്.

കാമ്പസിൽ നടന്ന ബിരുദദാന ചടങ്ങിൽ െഎ.എസ്.ആർ.ഒ മുൻ ചെയർമാൻ ഡോ. കെ. രാധാകൃഷ്ണൻ മുഖ്യാതിഥിയായിരുന്നു. ചലനാത്മകമായ ഇന്ത്യൻ സാമ്പത്തികരംഗം 2020ഒാടെ വൻകുതിപ്പ് നടത്തുമെന്നും ഇതോടെ ഇന്ത്യ ലോകത്തെ വൻശക്തിയാകുമെന്നും അദ്ദേഹം പറഞ്ഞു. ഡയറക്ടർ ഇൻ ചാർജ് പ്രഫ. കുൽബൂഷൺ ബലൂണി, ചെയർമാൻ ഡോ. എ.സി. മുത്തയ്യ എന്നിവർ സംസാരിച്ചു. വിവിധ വിഭാഗങ്ങളിലായി 524 പേർക്കാണ് ബിരുദം നൽകിയത്.

െഫല്ലോപ്രോഗ്രാം ഇൻ മാനേജ്മ​െൻറിൽ ആറുപേർക്കും പോസ്റ്റ് ഗ്രാജുവേറ്റ് ഡിേപ്ലാമ ഇൻ മാനേജ്മ​െൻറിൽ 346 പേർക്കും എക്സിക്യൂട്ടിവ് പോസ്റ്റ് ഗ്രാജുവേറ്റ് ഡിേപ്ലാമ ഇൻ മാനേജ്മ​െൻറിൽ കോഴിക്കോട് കാമ്പസിൽനിന്ന് 89 പേർക്കും കൊച്ചി കാമ്പസിലെ 83 പേർക്കുമാണ് ബിരുദം നൽകിയത്. പോസ്റ്റ് ഗ്രാജുവേറ്റ് പ്രോഗ്രാമിൽ െഎശ്വര്യക്ക് പുറമെ അനീഷ്കുമാർ അഗർവാളിനും ഹിമാൻഷു ദിൻഗ്രക്കും ഒാൾറൗണ്ട് പ്രകടനത്തിന് ഗോവിന്ദ് ഹരിദാസിനും സ്വർണമെഡൽ ലഭിച്ചു. എക്സിക്യൂട്ടിവ് ഗ്രാജുവേറ്റ് വിഭാഗത്തിൽ ചിന്ദൻഗുൻഡാലിയക്കും എസ്. രംഗനാഥനും സ്വർണമെഡൽ ലഭിച്ചു.

Tags:    
News Summary - iim student aiswarya ram win gold medal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.