കോഴിക്കോട്: അഴീക്കോട് എം.എൽ.എയും മുസ്ലീം ലീഗ് നേതാവുമായ കെ.എം ഷാജിക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയിൽ കോഴിക്കോട് വിജിലൻസ് ജഡ്ജി കെ.വി.ജയകുമാർ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. കോഴിക്കോട് വിജിലൻസ് എസ്.പിയോട് പ്രാഥമിക അന്വേഷണം നടത്താൻ കോടതി നിർദേശിച്ചു. അഭിഭാഷകനായ എം.ആർ ഹരീഷ് നൽകിയ പരാതിയിലാണ് ഉത്തരവ്.
അതേസമയം പ്ലസ് ടു കോഴക്കേസില്‍ കെ.എം ഷാജിയുടെ ഭാര്യ ആശ കോഴിക്കോട് ഇ.ഡി ഓഫീസില്‍ മൊഴി നല്‍കാനെത്തി. കെ.എം ഷാജി നിഷ്ക്കര്‍ഷിച്ച അളവിലും കൂടുതല്‍ വീടുണ്ടാക്കിയത് ഏറെ വിവാദമായിരുന്നു. ആഷയുടെ പേരിലാണ് ഈ വീടുള്ളത്.അനധികൃത സ്വത്ത്: കെ.എം ഷാജിക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്
കോഴിക്കോട് മാലൂർകുന്നിലെ ഷാജിയുടെ വീടിന്‍റെ വിശദാംശങ്ങൾ നേരത്തെ കോഴിക്കോട് നഗരസഭയിൽ നിന്നും ഇ.ഡി ശേഖരിച്ചിരുന്നു. പ്ലസ് ടു കോഴക്കേസും ഷാജിയുടെ സ്വത്ത് സമ്പാദനത്തെക്കുറിച്ചും കഴിഞ്ഞ പത്ത് വര്‍ഷത്തെ കെ.എം ഷാജിയുടെ പണമിടപാടുകളെക്കുറിച്ചും ആഷയില്‍ നിന്നും ചോദിച്ചറിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.