court

ടിപ്പര്‍ ലോറിയിടിച്ച് അധ്യാപിക മരിച്ച സംഭവത്തില്‍ ഡ്രൈവർക്ക് അഞ്ച് വര്‍ഷം കഠിന തടവ്

ആനക്കര: ടിപ്പര്‍ ലോറിയിടിച്ച് അധ്യാപിക മരിച്ച സംഭവത്തില്‍ പ്രതിയായ ഡ്രൈവര്‍ക്ക് അഞ്ച് വര്‍ഷത്തെ കഠിന തടവ്. ആനക്കര സ്വദേശി അടലാംകുന്നത്ത് വീട്ടില്‍ നൗഷാദിനെയാണ് ഒറ്റപ്പാലം അഡീ. ജില്ല സെഷന്‍സ് കോടതി ശിക്ഷിച്ചത്. കൂടാതെ 50,000 രൂപ പിഴയും അടക്കണം.

2020 ജനുവരി 30 പറക്കുളം എന്‍. എസ്. എസ്. കോളജിന്ന് മുന്നില്‍ വെച്ചായിരുന്നു അപകടം. പടിഞ്ഞാങ്ങാടി ഒതളൂര്‍ സ്വദേശിനി താഴത്തേതില്‍ വീട്ടില്‍ രേഷ്മയാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച സ്കൂട്ടറില്‍ ലോറി ഇടിക്കുകയായിരുന്നു.

Tags:    
News Summary - imprisonment for tipper lorry driver at Anakkara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.