മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ 2023ൽ കസ്റ്റംസ് പിടികൂടിയത് 172.19 കോടി രൂപ വിലമതിക്കുന്ന സ്വർണം. 376 കേസുകളിലായാണ് 270.536 ഗ്രാം സ്വർണം പിടികൂടിയത്. ഈ കേസുകളിലധികവും സ്വർണം ശരീരത്തിൽ ഒളിപ്പിച്ചു കടത്താനാണ് ശ്രമം നടന്നത്. വസ്ത്രങ്ങളിൽ തേച്ചുപിടിപ്പിച്ചും ഉപകരണങ്ങളിലൊളിപ്പിച്ചും സ്വർണം കടത്താൻ ശ്രമം നടന്നു. 163 പേരാണ് സ്വർണക്കടത്ത് കേസുകളിൽ അറസ്റ്റിലായത്.
35.49 ലക്ഷം രൂപ വിലമതിക്കുന്ന സിഗരറ്റും 56.28 ലക്ഷം രൂപയുടെ വിദേശ കറൻസിയും കസ്റ്റംസ് 2023ൽ പിടികൂടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.