ആലപ്പുഴ: പ്രമുഖ പ്രവാസി എഴുത്തുകാരി ഡോ. ഓമന ഗംഗാധരൻ പുതിയ നോവലിെൻറ പണിപ്പുരയിലാണ്. ലണ്ടനിലെ ന്യൂഹാം കൗൺസിലിലെ കൗൺസിലറും മുൻ സിവിക് അംബാസഡറുമായ അവരുടെ അടുത്ത കുടുംബസുഹൃത്താണ് അന്തരിച്ച കുഞ്ഞമ്മ എന്ന കെ.ആർ. ഗൗരിയമ്മ. 1991ൽ ഇ.കെ. നായനാരും ഗൗരിയമ്മയും അവരുടെ ലണ്ടനിലെ വസതിയിലെത്തിയിരുന്നു.
1987ൽ പുറത്തിറങ്ങിയ മമ്മുട്ടിയും സുഹാസിനിയും പ്രധാന വേഷങ്ങളിൽ അഭിനയിച്ച ഫാസിൽ സംവിധാനം ചെയ്ത 'മണിവത്തൂരിലെ ആയിരം ശിവരാത്രികൾ' എന്ന സൂപ്പർ ഹിറ്റ് സിനിമ ഡോ. ഓമന ഗംഗാധരെൻറ നോവലിെൻറ ചലച്ചിത്ര ഭാഷ്യമാണ്.
ഇരുപതോളം നോവലുകൾ രചിച്ച അവരുടെ പുതിയ നോവലയായ 'ഒരു പ്രണയകാലത്തിെൻറ ഓർമക്ക്' എന്ന നോവലിലെ നായികക്ക് ഒരുപാട് അന്വേഷണങ്ങൾക്കുശേഷം ഗൗരിലക്ഷ്മി പണിക്കരെന്നും നായകന് ഹരികൃഷ്ണനെന്നും പേരിട്ട ദിവസമാണ് തികച്ചും യാദൃശ്ചികമെന്നോണം ഗൗരിയമ്മ തിരുവനന്തപുരത്ത് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നത്.
22 പേജുകൾ മാത്രമേ എഴുതിക്കഴിഞ്ഞിട്ടുള്ളൂ. എത്രയുംവേഗം അത് പൂർത്തിയാക്കണം -അവർ 'മാധ്യമ'േത്താട് പറഞ്ഞു. ഡോ. ഓമനയുടെ ഭർത്താവ് ഗംഗാധരെൻറ പിതാവ് മാധവൻ ആർ. സുഗതൻ, ടി.വി. തോമസ്, ഗൗരിയമ്മ തുടങ്ങിയവരോടൊപ്പം പ്രവർത്തിച്ചിട്ടുള്ള കമ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല നേതാക്കളിൽ ഒരാളാണ്.
ഗൗരിയമ്മയും ടി.വി. തോമസുമായുള്ള വിവാഹത്തിന് മുൻകൈ എടുത്തവരിൽ ഒരാൾകൂടിയാണ് അദ്ദേഹം.
എഴുപതുകളുടെ ആദ്യം ആലപ്പുഴ ഹോമിയോ ആശുപത്രിയിൽ ഇേൻറൺഷിപ് ചെയ്യുന്ന കാലത്ത് കോടതിപ്പാലത്തിനടുത്ത് വെച്ച് സ്ത്രീകളുടെ സമരം നയിച്ച ഗൗരിയമ്മയെ അറസ്റ്റ് ചെയ്ത് പൊലീസ് വാഹനത്തിലേക്ക് ബലം പ്രയോഗിച്ച് കയറ്റുന്ന രംഗം ഡോ. ഓമനയുടെ മനസ്സിൽ ഇന്നുമുണ്ട്.
തിരുവനന്തപുരത്ത് ഗൗരിയമ്മയെ മന്ത്രിമന്ദിരത്തിലെത്തി പലതവണ കണ്ടിട്ടുണ്ട്. മുൻ മുഖ്യമന്ത്രി സി. കേശവെൻറ കൊച്ചുമകളുടെ വിവാഹവേളയിൽ തന്നെ അടുത്ത് പിടിച്ചിരുത്തിയത് മറക്കാനാവില്ല. ഗൗരിയമ്മക്ക് ഏറ്റവും പ്രിയപ്പെട്ട വെള്ളസാരി ഒരിക്കൽ സമ്മാനമായി നൽകാനുള്ള ഭാഗ്യവും ഉണ്ടായി.
സ്ത്രീസമൂഹത്തിന് എക്കാലവും അഭിമാനവും അന്തസ്സും നൽകുന്ന ചാലകശക്തിയായി പ്രവർത്തിക്കാൻ കഴിഞ്ഞുവെന്നതാണ് ഗൗരിയമ്മയുടെ മഹത്ത്വമെന്ന് ഡോ. ഓമന അനുസ്മരിച്ചു. എത്ര ദൂരെയായിരുന്നാലും കുഞ്ഞമ്മ സമ്മാനിക്കുന്ന ൈധര്യവും കരുത്തും ഒന്നുവേറെ തന്നെയായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.