കോട്ടയം: ബിനാമി ഭൂമി ഇടപാടുകൾക്കും ഇതുമായി ബന്ധപ്പെട്ടവർക്കുമെതിരെ നടപടി ശക്തമാക്കി ആദായ നികുതി വകുപ്പ്. പൊലീസും രജിസ്ട്രേഷൻ വകുപ്പും കണ്ടെത്തിയ ഇത്തരം കേസുകളും ആദായ നികുതി വകുപ്പ് പരിശോധിക്കും. ഇതിനകം ബിനാമി ഇടപാടുകളുമായി ബന്ധപ്പെട്ട നിരവധി രേഖകൾ ലഭിച്ചിട്ടുണ്ട്. രേഖകളുെട പരിശോധനയും നടക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് കൊച്ചിയിൽ ആദായ നികുതി വകുപ്പ് പ്രത്യേക ഒാഫിസും തുറന്നു. കേരളത്തിെൻറയും ലക്ഷദ്വീപിെൻറയും ചുമതലയാണ് ഇതിന് നൽകിയിട്ടുള്ളത്. ബിനാമി ഇടപാടെന്ന് കണ്ടെത്തുന്ന സ്വത്തുക്കൾ പിടിച്ചെടുക്കാനാണ് തീരുമാനം.
കേന്ദ്ര സർക്കാർ നിർദേശപ്രകാരമാണ് നടപടിയെന്ന് അധികൃതർ െവളിപ്പെടുത്തി. കേരളത്തിൽ വ്യാപകമായി ബിനാമി ഭൂമി ഇടപാടുകൾ നടക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതിെൻറ ഭാഗമായി രജിസ്ട്രേഷൻ രേഖകളും ശേഖരിച്ചുവരുകായണ്. ഇതുവരെ അഞ്ചിലധികം വസ്തുവകകൾ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തിട്ടുണ്ട്. പന്തളത്തെ ശ്രീവത്സം ഗ്രൂപ്പിെൻറ ഭൂമിയും കൊച്ചിയിലെ ഏതാനും ഭൂമി ഇടപാടുകളുമാണ് പിടിച്ചെടുത്തത്.
എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, ആലപ്പുഴ ജില്ലകളിലാണ് ബിനാമി കേസുകൾ കൂടുതലായും കണ്ടെത്തിയിട്ടുള്ളത്. സംസ്ഥാനത്തിെൻറ അതിർത്തി പ്രദേശങ്ങളും ആദായ നികുതി വകുപ്പിെൻറ നിരീക്ഷണത്തിലാണ്. ബിനാമി ഭൂമി ഇടപാടുകളെക്കുറിച്ച് വിവരം നൽകുന്നവർക്ക് പ്രതിഫലം നൽകും. ഇവരുടെ പേരുവിവരം രഹസ്യമായി സൂക്ഷിക്കും. ബിനാമി കേസുകൾ കണ്ടെത്തിയാൽ ആദ്യം നോട്ടീസ് നൽകും. 90 ദിവസത്തിനകം വരുമാനത്തിെൻറ സ്രോതസ്സ് സംബന്ധിച്ച വിവരങ്ങൾ നൽകണം. ഡൽഹിയിലെ അഡ്ജുഡിക്കേഷൻ അതോറിറ്റിക്കാണ് നടപടിയെടുക്കാൻ അധികാരം. ഇതിനെതിരെ അപ്പലേറ്റ് അതോറിറ്റിെയയും സമീപിക്കാം. അതോറിറ്റിയുടെ നടപടിയെ ഹൈകോടതിയിൽ ചോദ്യം ചെയ്യാം. 1988ൽ നിലവിൽ വന്ന ബിനാമി ഭൂമി ഇടപാടുകൾ തടയുന്ന നിയമം ഭേദഗതി ചെയ്തതോടെയാണ് നടപടി ശക്തമാക്കി ആദായ നികുതി വകുപ്പ് രംഗത്തുവന്നത്. കേസുകൾ കണ്ടെത്തുന്നതോടെ കൊച്ചിയിലെ ഒാഫിസിെൻറ പ്രവർത്തനം കൂടുതൽ വിപുലമാക്കാനും നിർദേശമുണ്ട്. കൂടുതൽ ജീവനക്കാരെയും ഉടൻ നിയമിക്കും. കൊച്ചി കേന്ദ്രീകരിച്ചാണ് സംസ്ഥാനത്ത് ഏറ്റവും അധികം ബിനാമി ഇടപാടുകൾ നടന്നിട്ടുള്ളതെന്നാണ് അധികൃതർ നൽകുന്ന സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.