ഉ​ഷ​യു​ടെ വി​ര​ലി​ൽ 2016ൽ ​പു​ര​ട്ടി​യ മ​ഷി മാ​യാ​ത്ത നി​ല​യി​ൽ

മായാതെ 2016ലെ മഷി; വോട്ട് ചെയ്യാനാകാതെ ഉഷ

ഷൊ​ർ​ണൂ​ർ: 2016ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് ചെ​യ്ത​പ്പോ​ൾ ഉ​ദ്യോ​ഗ​സ്ഥ​ർ വി​ര​ലി​ൽ പു​ര​ട്ടി​യ മ​ഷി ഇ​ത്ര പൊ​ല്ലാ​പ്പാ​കു​മെ​ന്ന് കു​ള​പ്പു​ള്ളി ആ​ലി​ൻ​ചു​വ​ട് തെ​ക്കേ​പ്പാ​ട​ത്ത് രാ​ധാ​കൃ​ഷ്ണ​ന്റെ ഭാ​ര്യ ഉ​ഷ വി​ചാ​രി​ച്ചി​ല്ല. വീ​ട്ടി​ലു​ള്ള​വ​രു​ടെ​യും അ​യ​ൽ​വാ​സി​ക​ളു​ടെ​യു​മെ​ല്ലാം കൈ​വി​ര​ലി​ലെ മ​ഷി മാ​ഞ്ഞെ​ങ്കി​ലും ഉ​ഷ​യു​ടെ വി​ര​ലി​ലേ​ത് മാ​ത്രം മാ​ഞ്ഞി​ല്ല. കു​റ​ച്ച​ധി​കം സ​മ​യ​മെ​ടു​ത്താ​ലും മ​ഷി പോ​കു​മെ​ന്ന പ്ര​തീ​ക്ഷ​യും അ​സ്ഥാ​ന​ത്താ​യ സ​മ​യ​ത്താ​ണ് 2019ലെ ​ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് വ​ന്ന​ത്. പോ​ളി​ങ് ബൂ​ത്തി​ലെ​ത്തി​യെ​ങ്കി​ലും വി​ര​ലി​ലെ മ​ഷി മൂ​ലം വോ​ട്ട് നി​ഷേ​ധി​ക്ക​പ്പെ​ട്ടു. 2021ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലും ഇ​തു​ത​ന്നെ സം​ഭ​വി​ച്ചു.

ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​വി​ധ പാ​ർ​ട്ടി​ക​ളു​ടെ പ്ര​വ​ർ​ത്ത​ക​ർ വോ​ട്ട​ഭ്യ​ർ​ഥി​ക്കാ​നെ​ത്തി​യ​പ്പോ​ൾ ഉ​ഷ അ​വ​രു​മാ​യി വി​ഷ​മം പ​ങ്കു​വെ​ച്ചു. എ​ന്താ​യാ​ലും വോ​ട്ട് ചെ​യ്യാ​ൻ വ​ര​ണ​മെ​ന്നും പ​രി​ഹാ​ര​മു​ണ്ടാ​ക്കാ​മെ​ന്നും അ​വ​ർ പ​റ​ഞ്ഞ​തി​നാ​ൽ കു​ള​പ്പു​ള്ളി എ.​യു.​പി സ്കൂ​ളി​ലെ 149 ന​മ്പ​ർ ബൂ​ത്തി​ലെ​ത്തി. പ​​ക്ഷേ, ഉ​ദ്യോ​ഗ​സ്ഥ​ർ നി​യ​മ​പ്ര​ശ്ന​ത്താ​ൽ സ​മ്മ​തി​ച്ചി​ല്ല. ഏ​റെ നേ​ര​ത്തെ ത​ർ​ക്ക​ത്തി​നൊ​ടു​വി​ൽ എ​ല്ലാ പാ​ർ​ട്ടി​ക​ളു​​ടെ പ്ര​വ​ർ​ത്ത​ക​രും ഒ​ന്നി​ച്ചാ​വ​ശ്യ​പ്പെ​ട്ട​തോ​ടെ വോ​ട്ട് ചെ​യ്യാ​നാ​യി.

എ​ന്നാ​ൽ, ഇ​നി​യും അ​ങ്ങ​നെ ത​ർ​ക്കി​ച്ചും പ​രി​ഹാ​സ​പാ​ത്ര​മാ​യും വോ​ട്ട് ചെ​യ്യാ​നി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് ഉ​ഷ. ത​ന്‍റേ​ത​ല്ലാ​ത്ത വീ​ഴ്ച​യാ​ൽ വി​ല​പ്പെ​ട്ട ഒ​രു വോ​ട്ട് ന​ഷ്ട​പ്പെ​ടു​ത്തേ​ണ്ട വി​ഷ​മം അ​വ​ർ പ​ങ്കു​വെ​ക്കു​ന്നു. ഡി.​സി.​സി സെ​ക്ര​ട്ട​റി ടി.​വൈ. ഷി​ഹാ​ബു​ദ്ദീ​ൻ പ്ര​ചാ​ര​ണ​ത്തി​നി​ടെ വീ​ട്ടി​​ലെ​ത്തി​യ​​പ്പോ​ഴാ​ണ് ഉ​ഷ​യു​ടെ സ​ങ്ക​ടം വീ​ണ്ടും ശ്ര​ദ്ധ​യി​ൽ വ​ന്ന​ത്.

Tags:    
News Summary - Indelible ink; Usha could not vote

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.