ഇൻഡ്യ മുന്നണി പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ല -ചെന്നിത്തല

ആ​ല​പ്പു​ഴ: ഇ​ൻ​ഡ്യ മു​ന്ന​ണി അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ൽ അ​റ​ബി​ക്ക​ട​ലി​ൽ വ​ലി​ച്ചെ​റി​യു​മെ​ന്ന്​ മു​ൻ പ്ര​തി​പ​ക്ഷ നേ​താ​വ്​ ര​മേ​ശ്​ ചെ​ന്നി​ത്ത​ല. യു.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി കെ.​സി. വേ​ണു​ഗോ​പാ​ലി​ന്‍റെ കേ​ന്ദ്ര​തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മ്മി​റ്റി ഓ​ഫി​സ്​ ഉ​ദ്​​ഘാ​ട​ന​യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

2019ൽ ​പ്ര​തി​പ​ക്ഷ നേ​താ​വാ​യി​രി​ക്കെ ഭ​ര​ണ​ഘ​ട​ന വി​രു​ദ്ധ​മാ​യ ന​ട​പ​ടി ചോ​ദ്യം​ചെ​യ്ത്​ സു​​പ്രീം​കോ​ട​തി​യി​ൽ ഹ​ര​ജി ന​ൽ​കി. കേ​സ്​ പ​രി​ഗ​ണ​ന​യി​ലി​രി​ക്കെ നി​യ​മം ന​ട​പ്പാ​ക്കി​യ​തി​നെ​തി​രെ വീ​ണ്ടും സു​പ്രീം​കോ​ട​തി​യി​ൽ പ്ര​ത്യേ​ക ഹ​ര​ജി ന​ൽ​കി. മ​ത​ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ ആ​ശ​ങ്ക​യി​ലാ​ക്കു​ന്ന പൗ​ര​ത്വ​ഭേ​ദ​ഗ​തി നി​യ​മം ഒ​രു​കാ​ര​ണ​വ​ശാ​ലും ന​ട​പ്പാ​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags:    
News Summary - India alliance will not implement the Citizenship Amendment Act - Chennithala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.