കരിപ്പൂർ: ഇന്ത്യയിൽ മുസ്ലിം ന്യൂനപക്ഷത്തിന് പ്രതിനിധ്യമില്ലാതാക്കുന്ന സാഹചര്യമാണുള്ളതെന്ന് ജോൺ ബ്രിട്ടാസ് എം.പി അഭിപ്രായപ്പെട്ടു. മുജാഹിദ് സംസ്ഥാന സമ്മേളനത്തിലെ യൂത്ത് കോൺഫറൻസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉദ്യോഗസ്ഥ ഭരണത്തിലും മാധ്യമമേഖലകളിലുമെല്ലാം മുസ്ലിം ന്യൂനപക്ഷത്തെ അവഗണിക്കുകയാണ്. ലോകത്തിലെ ഏതെങ്കിലും രാജ്യത്ത് ന്യൂനപക്ഷങ്ങൾ ഇതുപോലെ തിരസ്കരിക്കപ്പെടുന്നുണ്ടോയെന്നത് പ്രസക്തമായ ചോദ്യമാണ്.
ഇന്ത്യയെ അടക്കിഭരിക്കുന്ന കേന്ദ്രസർക്കാറിലും ഒരു മുസ്ലിം മന്ത്രി പോലുമില്ല എന്ന ദുഃഖസത്യം നമ്മൾ തിരിച്ചറിയണം. ഒരുപക്ഷേ, കേരളത്തിൽ മാത്രമാണ് എല്ലാ വിഭാഗങ്ങൾക്കും പ്രാതിനിധ്യമുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഐ.എസ്.എം സംസ്ഥാന പ്രസിഡന്റ് സഹല്‍ മുട്ടില്‍ അധ്യക്ഷത വഹിച്ചു.
ജൗഹര്‍ അയനിക്കോട് വിഷയം അവതരിപ്പിച്ചു. ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ്, കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റി, യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്, സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് അധ്യക്ഷന്‍ സി.ടി. സുഹൈബ്, എന്‍.വൈ.എല്‍ സംസ്ഥാന പ്രസിഡന്റ് ഷമീര്‍ പയ്യനങ്ങാടി, ഐ.എസ്.എം സംസ്ഥാന സെക്രട്ടറി ശരീഫ് കോട്ടക്കല്‍ എന്നിവർ സംസാരിച്ചു. യു.ഡി.എഫ് കണ്‍വീനര്‍ എം.എം. ഹസന്, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി തടുങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.