വ്യവസായ വകുപ്പ് ഈ വർഷം ലക്ഷം സംരംഭങ്ങൾ തുടങ്ങും -മന്ത്രി പി. രാജീവ്

കോഴിക്കോട് രാമനാട്ടുകര അഡ്വാൻസ്ഡ് ടെക്നോളജി പാർക്കിലെ സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറി വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യുന്നു. മന്ത്രി പി.എ. മുഹമ്മദ് റിയാസ് സമീപം

വ്യവസായ വകുപ്പ് ഈ വർഷം ലക്ഷം സംരംഭങ്ങൾ തുടങ്ങും -മന്ത്രി പി. രാജീവ്

രാമനാട്ടുകര (കോഴിക്കോട്): 2022-23 സംരംഭക വർഷമായി സർക്കാർ ആചരിക്കുകയാണെന്നും ഒരു ലക്ഷം സംരംഭങ്ങൾ ഈ വർഷം തുടങ്ങുകയാണ് വ്യവസായ വകുപ്പിന്റെ ലക്ഷ്യമെന്നും മന്ത്രി പി. രാജീവ്. രാമനാട്ടുകര അഡ്വാൻസ്ഡ് ടെക്നോളജി പാർക്കിൽ സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതുമേഖല സ്ഥാപനങ്ങൾ ബദലാകണമെന്ന കാഴ്ചപ്പാടാണ് സർക്കാറിനുള്ളത്. ഈ വർഷം 21 പൊതുമേഖല സ്ഥാപനങ്ങൾ ലാഭത്തിലായി. കോഴിക്കോട് കേന്ദ്രമാക്കി മലബാറിന്റെ വ്യവസായ വികസനത്തെ ഏകോപിപ്പിക്കും-മന്ത്രി പറഞ്ഞു.

പൊതുമരാമത്ത്-ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ വി.കെ.സി. മമ്മദ് കോയ മുഖ്യാതിഥിയായി. രാമനാട്ടുകര നഗരസഭാധ്യക്ഷ ബുഷറ റഫീഖ്, കൗൺസിലർമാരായ കെ.എം. യമുന, സി. ഗീത, രാഷ്ടീയകക്ഷി പ്രതിനിധികളായ ടി. രാധാ ഗോപി, മുരളി മുണ്ടേങ്ങാട്ട്, കെ. സുരേഷ്, പി.സി. അഹമ്മദുകുട്ടി, നാരങ്ങയിൽ ശശിധരൻ, ബഷീർ കുണ്ടായിത്തോട്, കെ. വീരാൻകുട്ടി, എം.എം. മുസ്തഫ, ബഷീർ പാണ്ടികശാല, കെ.ആർ.എസ്. മുഹമ്മദ് കുട്ടി, ഭാസിത് എന്നിവർ സംസാരിച്ചു. കിൻഫ്ര മാനേജിങ് എഡിറ്റർ സന്തോഷ് കോശി തോമസ് സ്വാഗതവും ജനറൽ മാനേജർ ഡോ. ടി ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.

ഐ.ടി അടിസ്ഥാന വ്യവസായങ്ങൾ പ്രോത്സാഹിപ്പിക്കാനാണ് രണ്ടേക്കർ സ്ഥലത്ത് അഡ്വാൻസ്ഡ് ടെക്നോനോളജി പാർക്ക് നിർമിച്ചത്. കോഴിക്കോട് ജില്ലയിലെ ഏറ്റവും വലിയ മൂന്നാമത്തെ പാർക്കാണിത്. ആറു നിലകളിൽ 1.15 ലക്ഷം ചതുരശ്ര അടി വിസ്തൃതിയിലാണ് ഫാക്ടറി നിർമിച്ചത്. 1000 പേർക്ക് നേരിട്ടും 2000 പേർക്ക് പരോക്ഷമായും ഇതിലൂടെ തൊഴിൽ ലഭിക്കും.

Tags:    
News Summary - Industries department to launch lakh enterprises this year -Minister P. Rajeev

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.