ശിശുമരണം; കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: അട്ടപ്പാടിയിലെ ശിശുമരണങ്ങളില്‍ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇന്ത്യന്‍ ഭരണഘടനയുടെ മുഖ്യശില്‍പി ഡോ.ബി.ആര്‍. അംബേദ്കറുടെ 65ാം ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് കെ.പി.സി.സി ആസ്ഥാനത്ത് അംബേദ്കറുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആരോഗ്യ മന്ത്രിയുടെ സന്ദര്‍ശന സമയത്ത് അട്ടപ്പാടി നോഡല്‍ ഓഫിസറെ മാറ്റിനിര്‍ത്തിയത് സ്വാർഥ താല്‍പര്യത്തിന് വേണ്ടിയാണ്. യു.ഡി.എഫ് സംഘം ശിശുമരണം നടന്ന ഊരുകളിലെത്തുന്നതിന് മുമ്പ്​ ആരോഗ്യ മന്ത്രിക്ക് സന്ദര്‍ശനം നടത്താനായിരുന്നു തിടുക്കമെന്നും ചെന്നിത്തല പറഞ്ഞു. 

Tags:    
News Summary - Infant mortality; Chennithala wants case registered for murder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.