പാലക്കാട്: പല്ലിൽ കമ്പിയിട്ടതിന്‍റെ ഗം മാറ്റാനെത്തിയ യുവതിക്ക് നാക്കിൽ ഡ്രില്ലർ തട്ടി ഗുരുതര മുറിവേറ്റു. പാലക്കാട് ആലത്തൂരിലെ ഡെന്‍റൽ കെയർ ക്ലിനിക്കിൽ തിങ്കളാഴ്ചയായിരുന്നു സംഭവം. യുവതിയുടെ പരാതിയിൽ ക്ലിനിക്കിനെതിരെ കേസെടുത്തു.
പല്ലിൽ കമ്പിയിട്ടതിന്‍റെ ഭാഗമായി ഗം എടുക്കാൻ ക്ലിനിക്കിൽ എത്തിയതായിരുന്നു 21കാരി. ചികിത്സയ്ക്കിടെ ഡ്രില്ലർ നാക്കിൽ തട്ടി നാവിന്‍റെ അടിഭാഗത്ത് മുറിവേൽക്കുകയായിരുന്നു.
ഇതോടെ യുവതി പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. പരിക്ക് സാരമുള്ളതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.