കൊച്ചി: നാവികസേനയുടെ യുദ്ധക്കപ്പൽ ‘ഐ.എൻ.എസ് മഗർ’ ഡികമീഷൻ ചെയ്തു. ദക്ഷിണ നാവിക കമാൻഡിന് കീഴിലെ ആംഫിബിയസ് യുദ്ധക്കപ്പൽ 36 വർഷത്തെ സേവനത്തിന് ശേഷമാണ് വിടവാങ്ങിയത്.
ശനിയാഴ്ച നേവൽ ബേസിൽ നടന്ന ചടങ്ങിൽ കപ്പലിന്റെ കമാൻഡിങ് ഓഫിസർ കമാൻഡർ ഹേമന്ദ് വി. സലുൻഖേ പതാക സൂര്യാസ്തമയ വേളയിൽ താഴ്ത്തി ഡികമീഷനിങ് പൂർത്തിയാക്കി. വൈസ് അഡ്മിറൽ എം.എ. ഹംപിഹോളി മുഖ്യാതിഥിയായി. ഡികമീഷനിങ്ങിന്റെ ഭാഗമായി പുറത്തിറക്കിയ തപാൽ കവർ ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ മഞ്ജുപിള്ള പ്രകാശനം ചെയ്തു.
1987 ജൂലൈ 18നാണ് ഐ.എൻ.എസ് മഗർ കമീഷൻ ചെയ്തത്. 120 മീറ്റർ നീളവും 18 മീറ്റർ വീതിയും മണിക്കൂറിൽ 28 കി.മീ. വേഗവുമുള്ള ഇതിന് ബൊഫോഴ്സ് തോക്കുകളും റോക്കറ്റ് ലോഞ്ചറും അടക്കമുള്ള ആയുധ സംവിധാനങ്ങളും 15 ടാങ്കുകൾ, 200ലധികം സൈനികർ,13 ഇൻഫൻട്രി ഫൈറ്റിങ് വാഹനങ്ങൾ, 10 ട്രക്കുകൾ, എട്ട് ഹെവി മോട്ടോർ വാഹനങ്ങൾ എന്നിവ വഹിക്കാനുള്ള ശേഷിയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.