മലപ്പുറം: ഡയറക്ടേററ്റ് ഒാഫ് റവന്യൂ ഇൻറലിജൻസ് (ഡി.ആർ.െഎ) കൊച്ചി യൂനിറ്റ് മലപ്പുറം ജില്ലയിൽ വിവിധ ഇടങ്ങളിലായി നടത്തിയ പരിശോധനയിൽ 9.75 കിേലാഗ്രാം സ്വർണവും 62.5 ലക്ഷം രൂപയും പിടികൂടി. 4.75 കോടി വിലവരുന്ന സ്വർണമാണ് പിടിച്ചത്.
പരിശോധനയിൽ സ്വർണക്കടത്ത് സംഘത്തിലെ ഒമ്പതുപേരെയും അറസ്റ്റ് ചെയ്തു. സംഘത്തിലെ പ്രധാനിയായ കാവനൂർ ഏലിയപറമ്പ് സ്വദേശി ഫസലുറഹ്മാൻ, ഇയാളുടെ കൂടെയുള്ള മുഹമ്മദ് മുസ്തഫ, മുഹമ്മദ് ശിഹാബുദ്ദീൻ, അരീക്കോട് കാവനൂരിെല സ്വർണം ഉരുക്കൽ കേന്ദ്രത്തിലെ ജീവനക്കാരായ മുഹമ്മദ് അഷ്റഫ്, ആഷിഖ് അലി, വീരാൻകുട്ടി, സ്വർണം വിതരണം ചെയ്യുന്ന അലവി, യാത്രക്കാരായ ഇസ്മായിൽ ഫൈസൽ, പോത്തൻ ഉനൈസ് എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞദിവസങ്ങളിലായി നടത്തിയ പരിശോധനയിലാണ് സംഘത്തെ പിടികൂടാനായത്.
കാവനൂരിലെ സ്വർണം ഉരുക്കൽ കേന്ദ്രത്തിലായിരുന്നു പ്രധാനമായി പരിശോധന നടത്തിയത്. ഇവിടെനിന്ന് 2.9 കോടി വിലവരുന്ന 9.75 കിലോഗ്രാം സ്വർണമാണ് കണ്ടെത്തിയത്. തുടർന്ന് സംഘത്തിെല പ്രധാനിയായ ഫസലുറഹ്മാെൻറ വീട്ടിലും പരിശോധന നടത്തി. ഇവിടെനിന്ന് 42 ലക്ഷത്തിെൻറ 850 ഗ്രാം സ്വർണവും ഒരുലക്ഷം രൂപയും പിടിച്ചു.
സംഘത്തിൽനിന്നുള്ള വിവരത്തിെൻറ അടിസ്ഥാനത്തിൽ കോഴിക്കോട്, കൊച്ചി വിമാനത്താവളങ്ങൾ വഴി കടത്താൻ ശ്രമിച്ച സ്വർണവും പിടികൂടി. കൊച്ചിയിൽ ജിദ്ദയിൽനിന്ന് കുവൈത്ത് എയർവേസിലെത്തിയ ഇസ്മായിൽ ഫൈസലിൽനിന്ന് മിശ്രിതരൂപത്തിൽ കടത്താൻ ശ്രമിച്ച 31 ലക്ഷത്തിെൻറ 633 ഗ്രാമും കരിപ്പൂരിൽ റിയാദിൽനിന്നുള്ള എയർഇന്ത്യ എക്സ്പ്രസിലെത്തിയ പോത്തൻ ഉനൈസിൽനിന്ന് 42 ലക്ഷത്തിെൻറ സ്വർണവും കണ്ടെടുത്തു.
തുടർന്ന് കള്ളക്കടത്ത് സംഘം വിതരണം ചെയ്യുന്ന വെള്ളില സ്വദേശി അലവിയുടെ വീട്ടിലും ഡി.ആർ.െഎ പരിശോധന നടത്തി. ഇവിടെനിന്ന് 75 ലക്ഷത്തിെൻറ ഒന്നര കിലോഗ്രാം സ്വർണവും 62 ലക്ഷവും പിടികൂടി. ഫസലുറഹ്മാൻ, മുഹമ്മദ് അഷ്റഫ്, ആഷിഖ് അലി, വീരാൻകുട്ടി, അലവി എന്നിവരെ കോഴിക്കോട് കോടതിയിൽ ഹാജരാക്കി. 14 ദിവസേത്തക്ക് റിമാൻഡ് ചെയ്ത പ്രതികളെ കൊയിലാണ്ടി ജയിലിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.