തിരുവനന്തപുരം: ഭൂമി തരംമാറ്റ അപേക്ഷകളുടെ രജിസ്റ്റർ സൂക്ഷിക്കാനും അപേക്ഷകളുടെ മുൻഗണന ഉറപ്പാക്കാനും ലാൻറ് റവന്യൂ കമീഷണർ നിർദേശം നൽകി. റവന്യൂ ഡിവിഷനൽ ഒാഫിസുകളിൽ ലഭിക്കുന്ന ഇത്തരം അപേക്ഷകളും അപ്പീലുകളും രജിസ്റ്ററിൽ സൂക്ഷിക്കാത്തതിനാൽ അപേക്ഷകരുടെ മുൻഗണന തെറ്റുന്നുവെന്ന് കാണിച്ച് ഫോറം ഫോർ സോഷ്യൽ ആക്ഷൻ സെക്രട്ടറി വി. സുബ്രഹ്മണ്യൻ സർക്കാറിന് നൽകിയ നിവേദനത്തിെൻറ അടിസ്ഥനത്തിലാണ് നടപടി. മുൻഗണന പാലിക്കുന്നില്ലെന്നും ക്രമക്കേട് നടക്കുന്നുവെന്നും നിരവധി അപേക്ഷകൾ ഇനിയും തീർപ്പാക്കാനുെണ്ടന്നും പരാതിയിൽ ചൂണ്ടിക്കാണിച്ചിരുന്നു.
നെൽവയൽ സംരക്ഷണ നിയമത്തിലെ 27 എ പ്രകാരം നൽകുന്ന ഫോറം ആറ്, ഏഴ്, ഒമ്പത് അപേക്ഷകൾ പ്രത്യേക രജിസ്റ്ററിൽ സൂക്ഷിക്കണമെന്ന് നിർദേശത്തിൽ പറയുന്നു. അപേക്ഷ ലഭിച്ച തീയതി, പേര്, മേൽവിലാസം, അപേക്ഷ ഭൂമി ഉൾപ്പെടുന്ന വില്ലേജ്, സർവേ-സബ്ഡിവിഷൻ നമ്പരുകൾ, വിസ്തീർണം, റിപ്പോർട്ടിന് അയക്കുന്ന ഒാഫിസ്, തീയതി എന്നിവ രജിസ്റ്ററിൽ രേഖപ്പെടുത്തണം. അപ്പീൽ അപേക്ഷകളിൽ കലക്ടറേറ്റിലും പ്രത്യേക രജിസ്റ്ററിൽ വിവരം സൂക്ഷിക്കണം. ഇതുസംബന്ധിച്ച് വിേല്ലജുകളിൽ എത്തുന്ന ഫോറങ്ങൾ തീയതിയിട്ട് സൂക്ഷിക്കണം. ജമാബന്തി ഒാഫിസർമാരും മുകൾ ഒാഫിസുകളിെല പരിശോധന വിഭാഗങ്ങളും ഇത് ഉറപ്പാക്കണം. ചട്ടം നാല് ഡി പ്രകാരം ഫോറം അഞ്ചിൽ നൽകുന്ന അപേക്ഷകളും ഇപ്രകാരം രജിസ്റ്റിൽ സൂക്ഷിക്കണം
ഭൂവിനിയോഗ ഉത്തരവ് 1967 പ്രകാരം ലഭിക്കുന്ന വിവരങ്ങൾ, അനധികൃത തരംമാറ്റത്തിന് തുടർ നടപടി സ്വീകരിക്കുന്ന കേസുകളുെട വിവരങ്ങൾ എന്നിവയും രജിസ്റ്ററിൽ സൂക്ഷിക്കണം. നെൽവയൽ നിയമപ്രകാരം അനധികൃത തരംമാറ്റത്തിന് നടപടി രജിസ്റ്റർ സൂക്ഷിക്കണം. ജില്ല കലക്ടർമാർ പുനഃപരിവർത്തനത്തിന് നൽകിയ ഉത്തരവുകൾ പാലിക്കാത്ത കേസുകളിൽ തുടർനടപടി സ്വീകരിക്കണം. കലക്ടറേറ്റ്, മറ്റ് ഒാഫിസുകൾ എന്നിവയിലെ പരിേശാധന വിഭാഗങ്ങൾ തരംമാറ്റ അപേക്ഷകൾ സംബന്ധിച്ച രജിസ്റ്റുകൾ, ഫയലുകൾ എന്നിവ പരിശോധിക്കണം.
ഭൂമി തരംമാറ്റം അനുവദിച്ച കേസുകളിലും അപേക്ഷ ഫീസ് ഇനത്തിലും റവന്യൂ ഡിവിഷനൽ ഒാഫിസുകളിൽ ലഭിക്കുന്ന തുകയുടെ വിവരങ്ങൾ അതാത് മാസം ബന്ധപ്പെട്ട താലൂക്കുകളിൽ അറിയിക്കണം. ബാക്കി നിൽക്കുന്ന അപേക്ഷകൾ ആർ.ഡി.ഒമാർ വില്ലേജ് ഒാഫിസുകളിൽ അദാലത് നടത്തി വേഗത്തിൽ തീർപ്പാക്കാനും നിർദേശിച്ചു.
ബാക്കിയായ അപേക്ഷകളിൽ ദൈനംദിന നടപടി റിപ്പോർട്ടുകൾ നൽകണം. ജില്ലതല കമ്മിറ്റി എല്ലാ മാസവും യോഗം ചേർന്ന് വിലയിരുത്തണമെന്നും ലാൻറ് റവന്യൂ കമീഷണർ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.