ഗാന്ധിജിയെ അ‌പമാനിച്ച സംഭവം: എസ്.എഫ്.ഐ നേതാവിന് സസ്​പെൻഷൻ

കൊച്ചി: മഹാത്മ ഗാന്ധിയെ അ‌പമാനിച്ച സംഭവത്തിൽ എസ്.എഫ്.ഐ നേതാവ് അ‌ദീൻ നാസറിനെ കോളജിൽനിന്ന് സസ്പെൻഡ് ചെയ്തു. വാർത്തകളിലെയും സമൂഹ മാധ്യമങ്ങളിലെയും ദൃശ്യങ്ങളിൽനിന്ന് അദീൻ കുറ്റം ചെയ്തതായാണ് മനസ്സിലാകുന്നതെന്ന് ആലുവ ചൂണ്ടി ഭാരത മാതാ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് പ്രിൻസിപ്പലിന്റെ സസ്പെൻഷൻ ഉത്തരവിൽ പറയുന്നു. സംഭവത്തിൽ കെ.എസ്.യു സംസ്ഥാന സെക്രട്ടറി അ‌ൽ അ‌മീന്റെ പരാതിയിൽ എടത്തല പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് കോളജിൽനിന്ന് അ‌നിശ്ചിതകാലത്തേക്ക് സസ്പെൻഡ് ചെയ്തത്. സംഭവം അന്വേഷിക്കാൻ കമീഷനെയും നിയോഗിച്ചു.

കോളജിലെ അ‌ഞ്ചാംവർഷ എൽ.എൽ.ബി വിദ്യാർഥിയാണ് അ‌ദീൻ. കോളജിലെ ഗാന്ധി പ്രതിമയിൽ കൂളിങ് ഗ്ലാസ് ചാർത്തി, അ‌ദീൻ ഫോട്ടോയെടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത് വിവാദമായിരുന്നു. 'ഗാന്ധിജി എന്തായാലും മരിച്ചയാളല്ലേ...' എന്ന് പറയുന്നതും വിഡിയോയിലുണ്ട്. ഡിസംബർ 21നാണ് വിഡിയോ ചിത്രീകരിച്ചതെന്നാണ് വിവരം.

എന്നാൽ, സംഭവം നടക്കുമ്പോൾ അ‌ദീൻ നാസർ സംഘടന ഭാരവാഹി ആയിരുന്നില്ലെന്നാണ് എസ്.എഫ്.ഐ പറയുന്നത്. ഇതിന് മുമ്പേ ആലുവ ഏരിയ കമ്മിറ്റിയിൽനിന്നും കോളജ് യൂനിയൻ ഭാരവാഹിത്വത്തിൽനിന്നും മാറ്റിയിരുന്നെന്നും ഭാരവാഹികൾ പറയുന്നു.

Tags:    
News Summary - Insulting Gandhiji: SFI leader suspended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.