തിരുവനന്തപുരം: പശുക്കൾക്ക് ഇൻഷുറൻസ് ഏർപ്പെടുത്തുന്നതിന് ഈ വർഷം പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. കേരള വെറ്ററിനറി, ജന്തുശാസ്ത്ര സർവകലാശാല ഭേദഗതി ബിൽ, കേരള കന്നുകാലി പ്രജനന ബിൽ എന്നിവയുടെ ചർച്ചക്ക് നിയമസഭയിൽ മറുപടി പറയുകയായിരുന്നു മന്ത്രി.
മികച്ച ഇനം കന്നുകാലികൾ ഉണ്ടാകേണ്ടത് കർഷക താൽപര്യമാണ്. കൃത്രിമ ബീജാധാനം നടത്തുന്ന സെമൻ സെന്ററുകളെ നിയമത്തിന് കീഴിൽ കൊണ്ടുവരും.
കന്നുകാലി പ്രജനനം സംബന്ധിച്ച നിയമവിരുദ്ധ നടപടികൾ ശ്രദ്ധയിൽപ്പെട്ടാൽ അതോറിറ്റിയെ സമീപിക്കാമെന്നും മന്ത്രി പറഞ്ഞു. ചർച്ചകൾക്ക് ശേഷം ബില്ലുകൾ പാസാക്കി .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.