ടെക് ബൈ ഹാർട്ട് സി.ഇ.ഒ സജാദ് ചെമ്മുക്കൻ ഗ്ലോബൽ ഇൻസ്പിരേഷൻ അവാർഡ് ഏറ്റുവാങ്ങിയപ്പോൾ

സൈബർ സുരക്ഷ മേഖലയിൽ കേരളത്തിലെ സ്റ്റാർട്ട്അപ്പിന് അന്താരാഷ്ട്ര അംഗീകാരം

കൊച്ചി: കേരളത്തിൽ നിന്നുള്ള സ്റ്റാർട്ടപ്പിന് സൈബർ സുരക്ഷ മേഖലയിലെ അന്താരാഷ്ട്ര അംഗീകാരം. കൊച്ചിയിൽ പ്രവർത്തിക്കുന്ന ടെക് ബൈ ഹാർട്ടാണ് ഇന്ത്യയിൽ സൈബർ സുരക്ഷ മേഖലയിൽ പ്രവർത്തിക്കുന്ന ഏറ്റവും മികച്ച സ്റ്റാർട്ടപ്പിനുള്ള ഈ വർഷത്തെ ഗ്ലോബൽ ഇൻസ്പിരേഷൻ അവാർഡിന് അർഹരായത്. ലോകോത്തര സന്നദ്ധ സംഘടനകളായ വേൾഡ് ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷനും ട്രൈഡന്റ് കമ്മ്യൂണിക്കേഷനും ചേർന്ന് നൽകുന്ന പുരസ്കാരം ഈ മേഖലയിലെ പ്രധാന ബഹുമതികളിലൊന്നാണ്. ഈ അംഗീകാരം ലഭിക്കുന്ന കേരളത്തിൽ നിന്നുള്ള ആദ്യ സ്ഥാപനം കൂടിയാണ് ടെക് ബൈ ഹാർട്ട്. കഴിഞ്ഞ ദിവസം ദുബൈയിൽ നടന്ന ചടങ്ങിൽ സി.ഇ.ഒ സജാദ് ചെമ്മുക്കൻ പുരസ്കാരം ഏറ്റുവാങ്ങി.

പുതിയ കാലഘട്ടത്തിലെ പ്രധാന തൊഴിൽ മേഖലകളിലൊന്നായി കണക്കാക്കപ്പെടുന്ന സൈബർ സെക്യൂരിറ്റിയുടെ അനന്ത സാധ്യതകൾ വിദ്യാർഥികളിലേക്കെത്തിച്ച സ്ഥാപനം കൂടിയാണ് ടെക് ബൈ ഹാർട്ട്. സൈബർ സെക്യൂരിറ്റി, സൈബർ ഫോറൻസിക്, എത്തിക്കൽ ഹാക്കിംഗ്, വെബ്സൈറ്റ് പ്രൊട്ടക്ഷൻ, ഡിജിറ്റൽ മാർക്കറ്റിങ് തുടങ്ങിയവയിൽ വിദ്യാർഥികൾക്കും പ്രഫഷണലുകൾക്കും ആവശ്യമായ ബോധവൽക്കരണവും പരിശീലനവും നൽകിയായിരുന്നു ശ്രദ്ധ നേടിയത്. ഇതിനോടകം നൂറു കണക്കിന് ബോധവൽക്കരണ പരിപാടികളും ക്യാമ്പയിനുകളുമാണ് സംഘടിപ്പിച്ചിട്ടുള്ളത്. കഴിഞ്ഞ നാല് വർഷമായി ഈ മേഖലയിൽ നടത്തുന്ന ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് അന്താരാഷ്ട്ര അംഗീകാര നേട്ടത്തിലേക്ക് വഴി തുറന്നത്.

സൈബർ സുരക്ഷ പരിശീലനം നൽകുന്നതിനായി രാജ്യത്തെ ഏറ്റവുമധികം കോളജുകളും സർവകലാശാലകളുമായി ധാരണ പത്രം ഒപ്പിട്ട സ്ഥാപനം എന്ന ബഹുമതിയും ടെക് ബൈ ഹാർട്ടിനുണ്ട്. കേരളത്തിലും കർണാകയിലുമായി നൂറിലധികം കോളജുകളും തമിഴ് നാട്ടിലെ നാൽപതോളം കോളജുകളും ആന്ധ്രാപ്രദേശിലെ ഇരുപതോളം കോളജുകളുമാണ് സേവനം തേടിയിട്ടുള്ളത്. 

Tags:    
News Summary - International recognition for start ups in Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.