ഭിന്നശേഷിക്കാരനെ മർദിച്ച സംഭവം; എസ്​.എഫ്​.ഐ നേതാക്കൾക്കെതിരായ അന്വേഷണം നിർത്തി

തി​രു​വ​ന​ന്ത​പു​രം: യൂ​നി​വേ​ഴ്​​സി​റ്റി കോ​ള​ജി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​ര​നെ മ​ർ​ദ്ദി​ച്ച എ​സ്.​എ​ഫ്.​ഐ നേ​താ​ക്ക​ൾ​ക്കെ​തി​രാ​യ അ​ന്വേ​ഷ​ണം നി​ർ​ത്തി​വെ​ച്ച്​ പൊ​ലീ​സ്. ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ൾ പ്ര​കാ​രം കേ​സെ​ടു​ത്തി​ട്ടും അ​റ​സ്റ്റ്​ ചെ​യ്യാ​ത്ത പ്ര​തി​ക​ൾ ന​ൽ​കി​യ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യി​ൽ വി​ധി വ​രു​ന്ന​തു​വ​രെ ന​ട​പ​ടി നി​ർ​ത്തി​വെ​ച്ച​താ​യി പൊ​ലീ​സ്​ പ​റ​യു​ന്നു. അ​തി​നി​ടെ, കോ​ള​ജി​ലെ അ​ച്ച​ട​ക്ക സ​മി​തി സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്​​ഥാ​ന​ത്തി​ൽ നാ​ല്​ വി​ദ്യാ​ർ​ഥി​ക​ളെ പ്രി​ൻ​സി​പ്പ​ൽ കോ​ള​ജി​ൽ നി​ന്ന്​ സ​സ്​​പെ​ന്‍ഡ്​​ ചെ​യ്തു.

യൂ​നി​റ്റ് സെ​ക്ര​ട്ട​റി​യും പി.​ജി സു​വോ​ള​ജി ര​ണ്ടാം വ​ർ​ഷ വി​ദ്യാ​ർ​ഥി​യു​മാ​യ വി​ധു ഉ​ദ​യ, പ്ര​സി​ഡ​ന്റും ഫി​ലോ​സ​ഫി മൂ​ന്നാം​വ​ർ​ഷ വി​ദ്യാ​ർ​ഥി​യു​മാ​യ അ​മ​ൽ​ച​ന്ദ്, ഹി​സ്റ്റ​റി മൂ​ന്നാം​വ​ർ​ഷ വി​ദ്യാ​ർ​ഥി മി​ഥു​ൻ, ബോ​ട്ട​ണി മൂ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി അ​ല​ൻ ജ​മാ​ൽ എ​ന്നി​വ​രെ​യാ​ണ് അ​ന്വേ​ഷ​ണ​വി​ധേ​യ​മാ​യി സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

ഡി​സം​ബ​ർ ര​ണ്ടി​ന്​ വൈ​കി​ട്ട് അ​ഞ്ചി​ന് ആ​യി​രു​ന്നു ആ​ക്ര​മ​ണം. പെ​രു​ങ്കു​ളം കോ​ന്നി​യൂ​ർ ച​ക്കി​പ്പാ​റ മൂ​ഴി​യി​ൽ വീ​ട്ടി​ൽ മു​ഹ​മ്മ​ദ് അ​ന​സ് (19)നെ ​ആ​ണ് ആ​ക്ര​മി​ച്ച​ത്. ത​ട​യാ​ൻ ശ്ര​മി​ച്ച സു​ഹൃ​ത്ത് അ​ഫ്സ​ലി​നെ​യും വ​ള​ഞ്ഞി​ട്ടു​ത​ല്ലി.

അ​ന​സി​ന്റെ സ്വാ​ധീ​ന​ക്കു​റ​വു​ള്ള കാ​ലി​ൽ ച​വി​ട്ടി​യും ഇ​രു​മ്പു ക​മ്പി കൊ​ണ്ട് ത​ല​ക്ക​ടി​ച്ചും ക്രൂ​ര​മാ​യി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. കോ​ള​ജി​ലെ എ​സ്.​എ​ഫ്.​ഐ നേ​താ​ക്ക​ൾ പ​റ​യു​ന്ന​തു​പോ​ലെ സം​ഘ​ട​നാ​പ്ര​വ​ർ​ത്ത​നം ന​ട​ത്താ​ത്ത​ത് ചോ​ദ്യം ചെ​യ്താ​ണ് മ​ർ​ദ​ന​മെ​ന്നാ​ണ് അ​ന​സ് പൊ​ലീ​സി​ന് ന​ൽ​കി​യ മൊ​ഴി​യി​ൽ പ​റ​യു​ന്ന​ത്.

അ​ന​സി​നോ​ടൊ​പ്പം നി​ന്ന​തി​ന്​ ക​ഴി​ഞ്ഞ ദി​വ​സം കോ​ള​ജ്​ ഹോ​സ​റ്റ​ൽ മു​റി​യി​ൽ ല​ക്ഷ​ദ്വീ​പ്​ സ്വ​ദേ​ശി​യാ​യ വി​ദ്യാ​ർ​ഥി​ക്ക്​ മ​ർ​ദ്ദ​ന​മേ​ൽ​ക്കേ​ണ്ടി വ​ന്നു.

Tags:    
News Summary - Investigation against SFI leaders stopped

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.