റാന്നി: വിദേശത്ത് നിന്നെത്തിയ മകനെ കൂട്ടിവരുന്നതിനിടെ കെ.എസ്.ആർ.ടിസി ബസ്സും കാറും കൂട്ടിയിടിച്ച് പാസ്റ്റർ മരിച്ചു. ഇന്ത്യൻ പെന്തക്കോസ്ത് ചർച്ച് (ഐപിസി) റാന്നി വെസ്റ്റ് സെന്ററിലെ പൂവൻമല സഭാ -ശുശ്രൂഷകൻ പാസ്റ്റർ സണ്ണി ഫിലിപ്പ് (60) ആണ് മരിച്ചത്.
റാന്നിക്കടുത്ത് മന്ദമരുതി ചെല്ലയ്ക്കാട് ഇന്ന് രാവിലെ ഏഴുമണിയോടെയാണ് അപകടം. വിദേശത്തു നിന്ന് അവധിക്ക് നാട്ടിൽ വന്ന മകനെയും കൂട്ടി വിമാനത്താവളത്തിൽനിന്ന് വീട്ടിലേക്ക് വരുന്നതിനിടെയാണ് അപകടം. സണ്ണി ഫിലിപ്പും കുടുംബവും സഞ്ചരിച്ച കാർ പത്തനംതിട്ടയിൽനിന്നുള്ള കെ.എസ്.ആർ.ടിസി കുമളി സൂപ്പർഫാസ്റ്റ് ബസ്സുമായാണ് കൂട്ടിയിടിച്ചത്. സംസ്‌കാരം പിന്നീട്.
ഭാര്യ: ഡോളി സണ്ണി (തുരുത്തിക്കര തടത്തിൽ കുടുംബാംഗം). മക്കൾ: ഗ്ലാഡിസ് ഫിലിപ്പ്, ബ്ലെസി ഫിലിപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.