മേപ്പാടി: ദുരന്തമേഖലയിലെ പ്രധാനമന്ത്രിയുടെ സന്ദർശനം കൊണ്ട് സംസ്ഥാനത്തിന് ഒരു പ്രയോജനവുമുണ്ടായില്ലെന്ന് നിലമ്പൂർ എം.എൽ.എ പി.വി. അൻവർ. മുണ്ടക്കൈ ഉരുൾദുരന്തപ്രദേശങ്ങൾ സന്ദർശിക്കുകയായിരുന്നു അദ്ദേഹം.
പണം നൽകില്ലെന്നതാണ് കേന്ദ്ര സർക്കാർ നിലപാട്. 2018ലെ പ്രളയകാലത്തും കേന്ദ്രത്തിന്റെ സമീപനം ഇതുതന്നെയായിരുന്നു. അന്നും ഹെലിക്കോപ്റ്റർ വാടകയടക്കം സംസ്ഥാനത്തിനുള്ള മറ്റു ഫണ്ടുകളിൽനിന്ന് പിടിച്ചെടുക്കുകയാണ് കേന്ദ്രം. ഐ.പി.എസുകാരെ ആർ.എസ്.എസാക്കി മാറ്റാനുള്ള ട്രെയിനിങ് കേന്ദ്രമായി കേരളം മാറിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ദുരന്തമുണ്ടായ മേഖലകളിൽനിന്ന് ജനങ്ങളെ ഒഴിപ്പിച്ച് പശ്ചിമഘട്ടത്തിലെ വനവിസ്തൃതി കൂട്ടാൻ വനം വകുപ്പ് ഗൂഢാലോചന നടത്തുന്നു.
വനവിസ്തൃതി 10000 ഏക്കർ വർധിച്ചുവെന്ന് വനം വകുപ്പ് അവകാശപ്പെടുന്നത് ഇങ്ങനെയാണ്. ഇത്തരത്തിൽ റവന്യൂ, പഞ്ചായത്ത് വക സ്ഥലങ്ങളും കൈവശപ്പെടുത്തി ബോർഡ് സ്ഥാപിച്ച് വനമാക്കി മാറ്റുന്നു.ഇതിനെ ചെറുക്കാൻ ജനങ്ങൾ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.