മേലെ മൂഴിക്കൽ കുടിവെള്ള പൈപ്പ് പൊട്ടിയിട്ട് രണ്ടാഴ്ച

കോഴിക്കോട് : താമരശേരി- കോഴിക്കോട് റോഡിൽ മേലെ മൂഴിക്കൽ കുടിവെള്ള പൈപ്പ് പൊട്ടി.  രണ്ടാഴ്ച കഴിഞ്ഞിട്ടും വാട്ടർ അതോറിറ്റി തരിഞ്ഞ് നോക്കിയിട്ടില്ല. മേലെ മൂടിക്കൽ ബസ്റ്റോപ്പിനോട് ചേർന്നുനിൽക്കുന്ന മരത്തിന് സമീപമാണ് പൈപ്പ് പൊട്ടിയിരിക്കുന്നത്.രണ്ടാഴ്ചയായി കുടിവെള്ളം പൈപ്പ് പൊട്ടി റോഡിലൂടെ ഒഴുകുകയാണ്. 

റോഡിൻെറ ഒരു വശത്തുകൂടെ ഒഴുകുന്ന വെള്ളം ജനകീയ ഹോട്ടലിലെ മുന്നിലെത്തുമ്പോൾ ഓടയിലേക്ക് ഒഴുക്കിവിട്ടു.  രണ്ട് ആഴ്ച കഴിഞ്ഞിട്ടും വാട്ടർ അതോറിറ്റിപൈപ്പ് പൊട്ടിയത് പരിഹരിക്കാൻ നടപടി സ്വീകരിച്ചിട്ടില്ല.  ജനങ്ങൾക്ക് വിതരണം ചെയ്യേണ്ട  കുടിവെള്ളമാണ് നഷ്ടമാകുന്നത്.  ഒഴുകി പോയ കുടിവെള്ളത്തിനും നാളെ ഗുണഭോക്താക്കൾ പണം അടക്കേണ്ടിവരും.

Tags:    
News Summary - It has been two weeks since the drinking water pipe broke in Mele Moozhikal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.