കണ്ണൂർ: ഇന്ന് പാർലമെന്‍ററി ജനാധിപത്യത്തിലെ കറുത്ത ദിനമാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ബി.ജെ.പിയുടെ പാർട്ടി ഓഫിസല്ല രാജ്യത്തിന്‍റെ പാർലമെന്‍റ് മന്ദിരമാണ് ഉദ്ഘാടനം ചെയ്തത്. ജനങ്ങളുടെ പണമാണ് വിനിയോഗിക്കുന്നതെന്ന് ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രപതിയേയും ഉപരാഷ്ട്രപതിയേയും ക്ഷണിക്കാത്തത് അവഹേളനമാണ്. ഗോത്ര വനിതയായ രാഷ്ട്രപതിയെ മാറ്റിനിർത്തി. ഉദ്ഘാടനത്തിന് തെരഞ്ഞെടുത്ത ദിവസം തന്നെ തെറ്റാണ്. എന്തുകൊണ്ടാണ് അംബേദ്കറുടെയോ മഹാത്മാ ഗാന്ധിയുടെയോ ഓർമദിനങ്ങൾ തെരഞ്ഞെടുക്കാത്തതെന്ന് അദ്ദേഹം ചോദിച്ചു. സവർക്കറുടെ ജന്മദിനം തന്നെ തെരഞ്ഞെടുത്തതിൽ സവർണ വർഗീയ അജണ്ടയുണ്ട്. ജനാധിപത്യ ഭരണഘടനാ മൂല്യങ്ങളോട് ബി.ജെ.പിക്ക് ബഹുമാനമില്ലെന്നും വേണുഗോപാൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.