എം.എൽ.എമാർക്കെതിരെ കേസെടുക്കുന്നത് യു.ഡി.എഫിന് മുതൽക്കൂട്ടാകും-കുഞ്ഞാലിക്കുട്ടി

മലപ്പുറം: യു.ഡി.ഫ് എം.എൽ.എമാർ അറസ്റ്റ് ചെയ്യപ്പെടുമെന്ന് എൽ.ഡി.എഫ് കൺവീനർ പ്രഖ്യാപിക്കുന്നത് അധികാര ദുർവിനിയോഗത്തിന്‍റെ മികച്ച ഉദാഹരണമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. നിസാരകേസുകൾ ഗുരുതരമായി ചിത്രീകരിക്കുകയാണ് ചെയ്യുന്നത്.

ഖമറുദ്ദീന്‍റെ കേസിലും ഇത് തന്നെയാണ് സ്ഥിതി. എം.എൽ.എ മാർക്കെതിരെ കേസെടുക്കുന്നത് യു.ഡി.എഫിന് മുതൽക്കൂട്ടാവുകയേ ഉള്ളൂവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

വിവിധ കേസുകളിൽ അന്വേഷണം പൂർത്തിയാകുന്നതോടെ ഒരുഡസനോളം യു.ഡി.എഫ്. എം.എൽ.എമാർ നിയമനടപടികൾക്ക് വിധേയരാകേണ്ടി വരുമെന്ന് എൽ.ഡി.എഫ്. കൺവീനർ എ. വിജയരാഘവൻ നേരത്തേ പ്രഖ്യാപിച്ചിരുന്നു. കൃത്യമായ അന്വേഷണമായതിനാലാണ് 70 ദിവസങ്ങൾക്കുശേഷം ജ്വല്ലറി തട്ടിപ്പുകേസിൽ എം.സി. ഖമറുദ്ദീൻ എം.എൽ.എ. അറസ്റ്റിലായത്. സമാനമായ അന്വേഷണമാണ് ബാർ കോഴ, സോളാർ തട്ടിപ്പ് കേസുകളിലും നടക്കുന്നതെന്നും വിജയരാഘവൻ പറഞ്ഞിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.