പാലക്കാട്: റേഷൻ ഭക്ഷ്യകിറ്റിലെ ഇനങ്ങളില്‍ പ്രദേശികമായി മാറ്റംവരുത്താന്‍ അനുമതി നല്കി സപ്ലൈകോ. സര്‍ക്കാര്‍ പറഞ്ഞ ഉല്പന്നങ്ങള് ലഭ്യമല്ലെങ്കില്‍ പകരം മറ്റു സാധനങ്ങള്‍ ഉള്‍പ്പെടുത്താന്‍ സപ്ലൈകോ സി.എം.ഡി മേഖല, ഡിപ്പോ മാനേജര്‍മാര്‍ക്ക് നിര്‍ദേശം നല്കി. തുവരപരിപ്പ് ലഭ്യമല്ലെങ്കിൽ പകരം ചെറുപയര്‍ പരിപ്പ് നൽകാം.
വെള്ളിച്ചെണ്ണ ലഭ്യമല്ലെങ്കില്‍ ഒരു ലിറ്റര്‍ സണ്‍ഫ്ലവര്‍ എണ്ണ ഉള്‍പ്പെടുത്താം. കടല കുറവുള്ള സ്ഥലങ്ങളില്‍ പി.എം.ജി.കെ.വൈ പദ്ധതയിലുള്ള കടല താല്‍ക്കാലികമായി ഉപയോഗിക്കാനും നിര്‍ദേശിച്ചു. കോവിഡ് സാഹചര്യത്തില്‍ പൊതുജനങ്ങളുടെ ബുദ്ധിമുട്ട് പരിഗണിച്ചാണ് സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെ അവശ്യസാധന കിറ്റ് റേഷന്‍കട വഴി വിതരണം നടത്താന്‍ തീരുമാനിച്ചത്.
കിറ്റ് തയാറാക്കുന്ന ചുമതല സപ്ലൈകോക്കാണ്. സെപ്റ്റംബറിലെ വിതരണം ആരംഭിച്ചതേയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.