ചൂടിലുരുകി കേരളം; വെന്തുരുകാൻ നാല് ഘടകങ്ങൾ

തൃ​ശൂ​ർ: ക​ന​ത്ത ചൂ​ടി​ൽ സം​സ്ഥാ​നം ചു​ട്ടു​പൊ​ള്ളു​ന്നു. അ​ന്ത​രീ​ക്ഷ​ത്തി​ൽ പ്ര​ക​ട​മാ​വു​ന്ന നാ​ല് പ്ര​ധാ​ന ഘ​ട​ക​ങ്ങ​ളാ​ണ് ഇ​തി​ന് കാ​ര​ണ​മാ​യി വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. മാ​ർ​ച്ച് 21 മു​ത​ൽ സൂ​ര്യ​ൻ പ്ര​ത്യ​ക്ഷ​ത്തി​ൽ ഭൂ​മ​ധ്യ​രേ​ഖ​യി​ൽ​നി​ന്ന് വ​ട​ക്കോ​ട്ട് നീ​ങ്ങു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സൂ​ര്യ​കി​ര​ണ​ങ്ങ​ൾ ലം​ബ​മാ​യി ഭൂ​മി​യി​ൽ പ​തി​ക്കു​ന്ന​തു​മൂ​ലം ക​ന​ത്ത ചൂ​ടാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. അ​തോ​​ടൊ​പ്പം ഉ​ണ്ടാ​വു​ന്ന അ​ൾ​ട്രാ വ​യ​ല​റ്റ് ര​ശ്മി​ക​ളു​ടെ ആ​ധി​ക്യ​വും ചൂ​ട് ക്ര​മാ​തീ​ത​മാ​യി കൂ​ടാ​നു​ള്ള സാ​ഹ​ച​ര്യം ആ​ണ് ഒ​രു​ക്കു​ന്ന​ത്.

ഉ​ത്ത​രേ​ന്ത്യ​യി​ലെ ഉ​ഷ്ണ​ത​രം​ഗ​വും അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ വ​ല്ലാ​തെ ക​ന​ക്കു​മെ​ന്ന് കാ​ലാ​വ​സ്ഥ വ​കു​പ്പ് പ്ര​വ​ചി​ക്കു​ന്ന ചൂ​ട് പ​രി​ധി വി​ടാ​ൻ സ​ഹാ​യി​ക്കും. ഒ​പ്പം വേ​ന​ൽ​മ​ഴ ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് കു​റ​ഞ്ഞ​തും കാ​ര്യ​ങ്ങ​ൾ കൈ​വി​ടു​ന്ന​തി​ലേ​ക്കാ​ണ് കൊ​ണ്ടെ​ത്തി​ക്കു​ന്ന​ത്. ഈ ​നാ​ല് ഘ​ട​ക​ങ്ങ​ൾ ഒ​ന്നു​ചേ​ർ​ന്ന​തോ​ടെ കേ​ര​ളം ഇ​നി​യും ഏ​റെ പൊ​ള്ളും. മ​ല​പ്പു​റ​ത്തും പാ​ല​ക്കാ​ടും 43 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ൽ തി​ള​ക്കാ​ൻ ഇ​ട​യാ​ക്കി​യ​തും ഈ ​ഘ​ട​ക​ങ്ങ​ൾ​ത​ന്നെ​യാ​ണ്. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലും ഇ​തേ പ്ര​തി​ഭാ​സ​ങ്ങ​ൾ​ക്ക് മാ​റ്റ​മി​ല്ലാ​ത്ത സാ​ഹ​ച​ര്യം നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ ക​രു​ത​ലാ​ണ് ഉ​ചി​തം.

ചൂ​ട് ദി​നം​പ്ര​തി കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വേ​ന​ൽ​മ​ഴ​ക്കാ​യി കാ​ത്തി​രി​ക്കു​ക​യ​ല്ലാ​തെ നി​ർ​വാ​ഹ​മി​ല്ല. ഇ​ടി​യോ​ടു​കൂ​ടി​യ മ​ഴ 2019 മു​ത​ൽ 2022 വ​രെ പ​ര​ക്കെ അ​ല്ലെ​ങ്കി​ലും മാ​ർ​ച്ച് അ​വ​സാ​നം മു​ത​ൽ ഏ​പ്രി​ൽ മു​ഴു​ക്കെ ല​ഭി​ച്ച​താ​ണ് ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ വ​ലി​യ ചൂ​ടി​ൽ​നി​ന്ന് കേ​ര​ളം ര​ക്ഷ​പ്പെ​ടാ​ൻ കാ​ര​ണം. നി​ല​വി​ൽ വേ​ന​ൽ​മ​ഴ കാ​ര്യ​മാ​യി ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ മാ​ർ​ച്ചി​നെ വെ​ല്ലു​ന്ന ചൂ​ട് ഏ​പ്രി​ലി​ൽ പ്ര​തീ​ക്ഷി​ക്കാം.

മാ​ർ​ച്ച് ഒ​ന്നു​മു​ത​ൽ ഏ​പ്രി​ൽ 12 വ​രെ 28 ശ​ത​മാ​നം മ​ഴ​ക്ക​മ്മി​യാ​ണ് നി​ല​വി​ലു​ള്ള​ത്. 71.2ന് ​പ​ക​രം 51.3 മി​ല്ലി​മീ​റ്റ​ർ മ​ഴ മാ​ത്ര​മാ​ണ് ഇ​തു​വ​രെ ല​ഭി​ച്ച​ത്. മ​ധ്യ -തെ​ക്ക​ൻ ജി​ല്ല​ക​ളി​ലാ​ണ് അ​ൽ​പ​മെ​ങ്കി​ലും മ​ഴ ല​ഭി​ച്ച​ത്.

അ​തു​ത​ന്നെ ഒ​റ്റ​പ്പെ​ട്ട​താ​ണെ​ങ്കി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് ഈ​ർ​പ്പ തോ​ത് കൂ​ട്ടാ​ൻ ഇ​ത് ഏ​റെ സ​ഹാ​യ​ക​മാ​ണ്. അ​തേ​സ​മ​യം, അ​ന്ത​രീ​ക്ഷ​ത്തി​ൽ ഈ​ർ​പ്പ​ത്തി​ന്‍റെ അ​ള​വ്​ കൂ​ടു​ന്ന​തി​നാ​ലാ​ണ് ഈ​ർ​പ്പ -താ​പ സൂ​ചി​ക 58 ക​ട​ക്കാ​നും ഇ​ട​യാ​ക്കു​ന്ന​ത്. ക​ട​ലി​ൽ​നി​ന്നു​ള്ള ജ​ലാം​ശ​ത്തോ​ടു​കൂ​ടി​യ ചൂ​ടു​കാ​റ്റും ഒ​പ്പം അ​ന്ത​രീ​ക്ഷ ബാ​ഷ്പീ​ക​ര​ണ​വും ഈ​ർ​പ്പം കൂ​ടു​ന്ന​തി​ന് കാ​ര​ണ​മാ​ണ്.

Tags:    
News Summary - It's getting hotter in Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.