തിരുവനന്തപുരം: അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധുവിനെ ക്രിമിനലുകൾ അടിച്ചുകൊന്ന സംഭവത്തിൽ വീണ്ടും വിമർശനവുമായി ഡി.ജി.പി ജേക്കബ് തോമസ്. തെൻറ ഫേസ്‌ബുക്ക് പേജിൽ ‘പാഠം ആറ്, കാട്ടിലെ കണക്ക്’ എന്ന തലക്കെട്ടിൽ ഇട്ട പോസ്റ്റിൽ ജേക്കബ് തോമസ് രൂക്ഷമായ വിമർശനമാണ് ഉന്നയിക്കുന്നത്. അന്നമില്ലാതെ മരിച്ചത് 100 കുഞ്ഞുങ്ങളാണെന്നും അടിയേറ്റു മരിച്ചവത് ഒരാളാണെന്നും ചൂണ്ടിക്കാട്ടുന്ന പോസ്റ്റിൽ മരിച്ചുജീവിക്കുന്നത് 31,000 പേരാണെന്ന് പറയുന്നു.
500 കോടി രൂപ മുടക്കി എന്നും സുഖിച്ച് ജീവിക്കുന്നത് 28 വകുപ്പുകളിലുള്ളവരാണെന്നും ജേക്കബ് തോമസ് ചൂണ്ടിക്കാട്ടുന്നുണ്ട്. വിജിലൻസിെൻറ ബി.ടി ഓഡിറ്റ് ആളെ തട്ടിയെന്ന് പരിഹസിക്കുന്ന ജേക്കബ് തോമസ് ‘നാം മുന്നോട്ട്, കാടിെൻറ മക്കൾ പിന്നോട്ട്!’ എന്നു പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
മധുവിൻെറ കൊലപാതകത്തിൽ കഴിഞ്ഞദിവസവും ജേക്കബ് തോമസ് ഫേസ്‌ബുക്കിലൂടെ ശക്തമായി പ്രതികരിച്ചിരുന്നു. വൻകിട മുതലാളിമാർക്കും അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കും വേണ്ടി വാചാലരാവുന്നവർ ഭക്ഷണം വാങ്ങാൻ നിവൃത്തിയില്ലാത്തവനെ തല്ലിക്കൊല്ലുന്ന ജനത്തെ ഭരിക്കുകയാണെന്നായിരുന്നു മുൻ വിജിലൻസ് ഡയറക്ടറുടെ കുറിപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.