തൊടുപുഴ: യു.ഡി.എഫിനോട് ഇടഞ്ഞും ഇടതിനെ അനുകൂലിച്ചും യാക്കോബായ സഭ. പള്ളികൾ സംബന ്ധിച്ച യാക്കോബായ-ഒാർത്തേഡാക്സ് സഭകൾ തമ്മിെല തർക്കത്തിൽ മുഖ്യമന്ത്രി പിണറായ ി വിജയെൻറ അനുഭാവ നിലപാടിെൻറ പേരിൽ ഇടതു സ്ഥാനാർഥികൾക്ക് സഹായകരമായ നിലപാ ട് പ്രഖ്യാപിക്കാൻ ഒരുങ്ങുകയാണ് സഭ നേതൃത്വം.
ഭൂരിഭാഗം വൈദികരും ഇൗ നീക്കത്തിന് അനുകൂലമാണ്. എന്നാൽ, ഒൗദ്യോഗിക നിലപാട് വേണ്ടെന്നും പള്ളികളുടെ കാര്യത്തിലെ ഇരുമുന ്നണിയുടെയും ഇടപെടൽ ബോധ്യമുള്ള വിശ്വാസികൾ ബുദ്ധിപരമായി വോട്ടവകാശം വിനിയോഗിച്ചുകൊള്ളുമെന്നും ഒരു വിഭാഗം വാദിക്കുന്നു. യു.ഡി.എഫ് കൺവീനർ ബെന്നി ബഹ്നാനും മുൻ കൺവീനർ പി.പി. തങ്കച്ചനും മുൻമന്ത്രി ടി.യു. കുരുവിളയുമടക്കം സഭാപ്രതിനിധികളാണെങ്കിലും യു.ഡി.എഫ് അനുകൂല നിലപാടിന് സഭയിൽ സ്വീകാര്യത കിട്ടുന്ന സാഹചര്യമില്ല.
അടുത്തിടെ ചില പള്ളികളിലെ സംഘർഷവുമായി ബന്ധപ്പെട്ട് സർക്കാർ സ്വീകരിച്ച അനുനയ പൊലീസ് നടപടിയാണ് മുഖ്യമായും എൽ.ഡി.എഫ് ആഭിമുഖ്യത്തിനു കാരണമായത്. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ പള്ളികൾ യാക്കോബായ സഭക്ക് നഷ്ടപ്പെടുന്ന സാഹചര്യം പൊലീസ് റിപ്പോർട്ടിെൻറ പേരിൽ താൽക്കാലികമായി ഒഴിവായത് ആശ്വാസമായെന്നും ഇതിനു കാരണം മുഖ്യമന്ത്രി പിണറായി വിജയെൻറ അനുകൂല മനോഭാവമാണെന്നുമാണ് വിലയിരുത്തൽ. പ്രശ്നം ചർച്ച ചെയ്ത് പരിഹരിക്കാൻ മന്ത്രി ഇ.പി. ജയരാജെൻറ നേതൃത്വത്തിൽ ഉപസമിതിയെ നിയോഗിച്ചു. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ സഭാനുകൂല നിലപാട് ഉണ്ടായിട്ടില്ലെന്നും ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു.
മലങ്കരസഭയിലെ പള്ളികൾ മുഴുവൻ 1934െല ഒാർത്തഡോക്സ് ഭരണഘടന പ്രകാരം ഭരിക്കപ്പെടണമെന്നാണ് 2017 ജനുവരി മൂന്നിലെ സുപ്രീംകോടതി വിധി. ഭൂരിഭാഗം വിശ്വാസികളും യാക്കോബായ വിഭാഗക്കാരാകുകയും ഇതനുസരിച്ച് കൈവശംവെച്ചിരിക്കുകയും െചയ്തിട്ടുള്ള പള്ളികളിൽപോലും കാർമികത്വം വഹിക്കാൻ 1934െല ഭരണഘടന അംഗീകരിക്കുന്ന വൈദികർക്കേ അനുമതിയുള്ളൂ.
തെരഞ്ഞെടുപ്പിൽ സമദൂര നിലപാടെങ്കിലും സാധ്യമാക്കണമെന്ന സമ്മർദവുമായി കോൺഗ്രസ് നേതാക്കൾ കാതോലിക്ക ബാവയെ സമീപിച്ചിട്ടുണ്ട്. കോൺഗ്രസിെൻറ ന്യൂനപക്ഷ െസൽ സംസ്ഥാന കോഒാഡിനേറ്ററും സഭ മാനേജിങ് കമ്മിറ്റി അംഗവുമായ മനോജ് കോക്കാടിെൻറ നേതൃത്വത്തിൽ നടന്ന പ്രാഥമിക ചർച്ച വിജയിച്ചിട്ടില്ല. അതിനിടെ ചാലക്കുടിയിൽ സ്ഥാനാർഥിയായ ബെന്നി ബഹ്നാൻ തെൻറ മണ്ഡലത്തിലെങ്കിലും അനുകൂല നിലപാടെടുപ്പിക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.