പാലക്കാട്: തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ പാലക്കാട് നഗരസഭ കെട്ടിടത്തിന് മുകളിൽ 'ജയ്ശ്രീറാം' ബാനർ ഉയർത്തിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. സംഭവത്തിൽ നഗരസഭ സെക്രട്ടറി രഘുരാമനും വി.കെ. ശ്രീകണ്ഠൻ എം.പിയും സി.പി.എമ്മും പരാതി നൽകിയിരുന്നു. വ്യാഴാഴ്ച രാത്രി 9.30 ഓടെയാണ് കേസ് രജിസ്റ്റർ ചെയ്തത്.
52 വാർഡുകളുള്ള നഗരസഭയിൽ ഇക്കുറി കേവല ഭൂരിപക്ഷത്തിനാവശ്യമായ 27 സീറ്റുകളിൽ ഒരെണ്ണമധികം നേടിയാണ് ബി.ജെ.പി ഭരണത്തുടർച്ച നേടിയത്. കഴിഞ്ഞ തവണ 24 സീറ്റാണുണ്ടായിരുന്നത്. യു.ഡി.എഫിന് 12 സീറ്റുകളും എൽ.ഡി.എഫിന് ആറുസീറ്റുകളുമാണുള്ളത്.
വിജയാഘോഷത്തിനിടെയാണ് ബി.ജെ.പി പ്രവർത്തകർ നഗരസഭ ഓഫിസിന് മുകളിൽ ഫ്ലക്സ് സ്ഥാപിച്ചത്. വോെട്ടണ്ണൽ കേന്ദ്രം കൂടിയായിരുന്ന നഗരസഭ ഓഫിസിെൻറ ഒരുഭാഗത്ത് 'ജയ് ശ്രീറാം' എന്ന ബാനറും മറ്റൊരു ഭാഗത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും ചിത്രങ്ങളുള്ള ബാനറുമാണ് ബി.ജെ.പി പ്രവർത്തകർ ഉയർത്തിയത്. ബുധനാഴ്ച നഗരസഭയിലേക്ക് അതിക്രമിച്ച് കയറി ഒരുവിഭാഗം പ്രവർത്തകർ മോദി, അമിത്ഷാ അനുകൂല മുദ്രാവാക്യം മുഴക്കിയതായും പരാതിയുണ്ട്.
വർഗീയ ചേരിതിരിവുണ്ടാക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്നും നടപടി സ്വീകരിക്കണമെന്നും വി.കെ. ശ്രീകണ്ഠൻ എം.പി പാലക്കാട് എസ്.പിക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു. നഗരസഭ ഒരു മതവിഭാഗത്തിെൻറ കീഴിലായെന്ന സന്ദേശം നൽകുന്നതാണ് ഇതെന്നും അദ്ദേഹം ആരോപിച്ചു. ബി.ജെ.പി നേതാക്കളുടെ അറിവോടെ ഒരു മതവിഭാഗത്തിെൻറ ചിഹ്നങ്ങളും മുദ്രാവാക്യവും ഉയർത്തിയത് സമൂഹത്തിൽ മതസ്പർധ വളർത്താനാണെന്ന് സി.പി.എം ആരോപിച്ചു. പ്രകോപനവും കലാപവും സൃഷ്ടിക്കാൻ ശ്രമിച്ച സംഭവത്തിൽ കുറ്റക്കാരെ കണ്ടെത്തി നടപടിയെടുക്കണെമെന്ന് ടൗൺ സൗത്ത് പൊലീസിൽ നൽകിയ പരാതിയിൽ സി.പി.എം മുനിസിപ്പൽ സെക്രട്ടറി ടി.കെ. നൗഷാദ് ആവശ്യപ്പെട്ടു. ബാനർ ഉയർത്തിയതിനെതിരെ രാഷ്ട്രീയ, സാംസ്കാരിക മേഖലകളിലും സമൂഹ മാധ്യമങ്ങളിലും കടുത്ത പ്രതിഷേധവുമുയർന്നു.
അതേസമയം, സംഭവത്തിൽ വിശദ അന്വേഷണം നടത്തിവരുകയാണെന്ന് പാലക്കാട് ജില്ല പൊലീസ് മേധാവി സുജിത്ത് ദാസ് പറഞ്ഞു. സ്ഥാനാർഥികേളാ അവർക്കൊപ്പം വോെട്ടണ്ണൽ കേന്ദ്രത്തിൽ എത്തിയ ഏജൻറുമാരോ ആവാം ചെയ്തതെന്നാണ് പ്രാഥമിക നിഗമനമെന്നും അദ്ദേഹം അറിയിച്ചു
എന്നാൽ, ഫ്ലക്സ് ഉയർത്തിയത് നേതൃത്വത്തിെൻറ അറിവോടെയല്ലെന്ന് ബി.ജെ.പി ജില്ല പ്രസിഡൻറ് ഇ. കൃഷ്ണദാസ് പറഞ്ഞു. 1500ലധികം പ്രവർത്തകരാണ് നഗരസഭ പരിസരത്ത് തടിച്ചുകൂടിയത്. അവർ നഗരസഭ ഓഫിസിനകത്ത് കടന്നിട്ടുണ്ടെങ്കിൽ െപാലീസിനാണ് ഉത്തരവാദിത്തമെന്നും കൃഷ്ണദാസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.