എൽ.ഡി.എഫ് സ്ഥാനാർഥി ജെയ്ക് സി. തോമസ് മണർകാട് കണിയാംകുന്ന് എൽ.പി.എസിൽ വോട്ട് ചെയ്യുന്നു. (ചിത്രം: ദിലീപ് പുരയ്ക്കൽ)

പുതിയ പുതുപ്പള്ളിയുടെ ചരിത്ര ദിനമാണ് ഇന്ന്; സർക്കാറിന്‍റെ വിലയിരുത്തലാകുമെന്ന് ജെയ്ക് സി. തോമസ്

കോട്ടയം: പുതിയ പുതുപ്പള്ളിയുടെ ചരിത്ര ദിനമാണിന്നെന്ന് ഇടത് സ്ഥാനാർഥി ജെയ്ക് സി. തോമസ്. വ്യക്തിപരമായ അധിക്ഷേപങ്ങൾക്കോ മഹത്വങ്ങൾക്കോ തെരഞ്ഞെടുപ്പിൽ പ്രസക്തിയില്ല. പുതുപ്പള്ളിക്കാരുടെ ജീവിതം എങ്ങനെ മെച്ചപ്പെടുത്താമെന്ന ചിന്തയാണ് താൻ പങ്കുവെച്ചത്. വികസന ചർച്ചക്കും സ്നേഹ സംവാദത്തിനുമായി താനാണ് യു.ഡി.എഫിനെ ക്ഷണിച്ചത്. പക്ഷെ ചർച്ചയിൽ നിന്ന് യു.ഡി.എഫ് ഒളിച്ചോടിയെന്നും ജെയ്ക് ആരോപിച്ചു.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് സർക്കാറിന്‍റെ വിലയിരുത്തലാകുമെന്നും തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് ജയിക്കുമെന്നും ജെയ്ക് സി. തോമസ് മാധ്യമങ്ങളോട് പറഞ്ഞു.

ഒ​രു​മാ​സ​ത്തോ​ളം നീ​ണ്ട വാ​ശി​യേ​റി​യ പ്ര​ചാ​ര​ണ​ത്തി​ന്​ ശേ​ഷമാണ് പു​തു​പ്പ​ള്ളി നി​യ​സ​ഭ മ​ണ്ഡ​ലത്തിൽ ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. രാ​വി​ലെ ഏ​ഴിന് തുടങ്ങിയ​ പോ​ളി​ങ് വൈ​കീ​ട്ട്​ ആ​റിന് പൂർത്തിയാകും​.

യു​വാ​ക്ക​ൾ ത​മ്മി​ലു​ള്ള നേ​രി​ട്ടു​ള്ള പോ​രാ​ട്ട​ത്തി​ന്​ വേ​ദി​യാ​കു​ന്ന മ​ണ്ഡ​ല​ത്തി​ൽ ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ പി​ൻ​ഗാ​മി ആ​രാ​ക​ണ​മെ​ന്ന്​ ജ​നം ഇന്ന് വി​ധി​യെ​ഴു​തും. ഈ​ മാ​സം എ​ട്ടി​ന് വോട്ടെണ്ണൽ. 

Tags:    
News Summary - Jaick C Thomas react to puthuppally bye election polling

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.