തിരുവനന്തപുരം: രാജ്യത്തിെൻറ ഫെഡറൽ ഘടനയെ തകർക്കാൻ ആസൂത്രിതനീക്കങ്ങൾ നടക്കുന്ന കാലത്ത് ജനാധിപത്യ-മതേതര ശക്തികൾ എല്ലാ ഭിന്നതകളും മാറ്റിവെച്ച് ഒന്നിക്കണമെന്ന് ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ അമീർ മൗലാന സയ്യിദ് ജലാലുദ്ദീൻ ഉമരി. ജാതിമത കക്ഷി ഭേദമന്യേ കൂട്ടായ്മയിലൂടെ മാത്രമേ നാടിനെ രക്ഷിക്കാനാകൂ. ഇത്തരം െഎക്യപ്പെടലുകൾക്ക് സൈദ്ധാന്തിക ശാഠ്യങ്ങൾ തടസ്സമാകരുത്. തിരുവനന്തപുരം പ്രസ്ക്ലബിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വൈവിധ്യങ്ങളും ഒപ്പം ബഹുസ്വരതയുമാണ് രാജ്യത്തിെൻറ ഏറ്റവും വലിയ സൗന്ദര്യം. ഇൗ വൈവിധ്യങ്ങളെ അംഗീകരിക്കാതെ രാജ്യത്തെ ഏകശിലാത്മകമായ സ്വഭാവത്തിലേക്ക് മറ്റാൻ ഗൂഢനീക്കം നടക്കുകയാണ്. കേന്ദ്രസർക്കാർ പുലർത്തുന്ന തെറ്റായ നിലപാടുകളാണ് ഇത്തരം അനഭിലഷണീയമായ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നത്. അതേസമയം പ്രതീക്ഷ നൽകുന്ന സ്വരങ്ങളും കേൾക്കുന്നുണ്ട്.
അലിഗഢ് മുസ്ലിം സർവകലാശാല വിദ്യാർഥി യൂനിയൻ ഹാളിലെ ജിന്നയുടെ ചിത്രം നീക്കണമെന്ന് അഭിപ്രായമുള്ളവർക്ക് കോടതിയെ സമീപിക്കാം. അല്ലെങ്കിൽ യൂനിയനുമായി സംസാരിച്ച് പ്രശ്നം പരിഹരിക്കാം. എന്നാൽ ബലപ്രയോഗത്തിലൂടെ സംഘർഷമുണ്ടാക്കി ചിത്രം നീക്കാൻ ശ്രമിക്കുന്നത് ജനാധിപത്യസംസ്കാരത്തിന് ചേർന്നതല്ല. വിഭജനത്തിന് മുമ്പ് 1938ലാണ് ജിന്നയെ പരിഗണിച്ചതെന്നും എതിരഭിപ്രായമുള്ളവർ ജനാധിപത്യമാർഗങ്ങളാണ് സ്വീകരിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജമാഅത്തെ ഇസ്ലാമിയുടെ ചരിത്രവും പ്രവർത്തനവും നിലപാടുകളും തുറന്ന പുസ്തകമാണെന്ന് കേരള അമീർ എം.െഎ. അബ്ദുൽ അസീസ് പറഞ്ഞു. വർഗീയ ധ്രുവീകരണമുണ്ടാക്കുന്നതോ സമാധാനം കെടുത്തുന്നതോ ആയ പ്രവർത്തനങ്ങളൊന്നും ജമാഅത്തെ ഇസ്ലാമി സ്വീകരിക്കില്ലെന്ന് അതിെൻറ ഭരണഘടന തന്നെ വ്യക്തമാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അഖിലേന്ത്യാ അസിസ്റ്റൻറ് അമീർ മൗലാന നുസ്രത്ത് അലി, കേരള സെക്രട്ടറി പി.പി. അബ്ദുറഹ്മാൻ, തിരുവനന്തപുരം ജില്ലാ പ്രസിഡൻറ് എച്ച്. ഷഹീർ മൗലവി, ഡോ. വി.എം. സാഫിർ എന്നിവരും വാർത്താസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.