കൊച്ചി: മതംമാറ്റ നിരോധന നിയമം ഉൾപ്പെടെയുള്ള പ്രാകൃത വ്യവസ്ഥകൾ പിടിമുറുക്കുന്ന ഇന്ത്യയുടെ വർത്തമാന കാലഘട്ടത്തിൽ സഹിഷ്ണുതയുടെയും സംസ്കാരത്തിെൻറയും വെളിച്ചം പകരുന്ന മാർഗദർശിനിയാണ് കേരളമെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ് അമീർ സയ്യിദ് സആദത്തുല്ല ഹുസൈനി. പക്വതയുള്ള സമൂഹത്തിെൻറ മുഖമുദ്രയായി നിലകൊള്ളുന്ന കേരളം ഭാവിയിലും ഒരുമയുടെ സംസ്കാരം കാത്തുസൂക്ഷിക്കണം. ജമാഅത്തെ ഇസ്ലാമി കേരള ഘടകം സംഘടിപ്പിക്കുന്ന 'ഇസ്ലാം: ആശയസംവാദത്തിെൻറ സൗഹൃദനാളുകൾ' കാമ്പയിൻ എറണാകുളം ടൗൺഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്വതന്ത്രമായ യുക്തിവിചാരങ്ങളെ അംഗീകരിക്കുന്ന മതമാണ് ഇസ്ലാം. സാമ്രാജ്യത്വ, മാധ്യമ, രാഷ്ട്രീയ അവിശുദ്ധ കൂട്ടുകെട്ടിെൻറ പിടിയിൽ അമർന്ന ജനാധിപത്യത്തിൽനിന്ന് യഥാർഥ ജനാധിപത്യത്തിലേക്ക് രാജ്യത്തെ കൂട്ടിക്കൊണ്ടുപോകുന്നതിന് സ്വതന്ത്ര ചിന്തകർ കൈകോർക്കണം. മനുഷ്യാവകാശങ്ങളും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളും സാർവത്രിക അവകാശമായാണ് ഇസ്ലാം കണക്കാക്കുന്നത്. ഭൂരിപക്ഷാഭിപ്രായത്തിെൻറ പേരിൽ ഇതിനെ ഒരിക്കലും ഹനിക്കാനാകില്ല. പാവപ്പെട്ടവെൻറ ഉന്നമനം സമൂഹത്തിെൻറ ഉത്തരവാദിത്തമായി കാണുന്ന ഇസ്ലാമിെൻറ സന്ദേശം കമ്യൂണിസ്റ്റ് സുഹൃത്തുക്കൾ ചർച്ചചെയ്യണം. സ്ത്രീയെ വികാരത്തിെൻറ ചിഹ്നമായി മാത്രം കാണുന്ന കേമ്പാള സംസ്കാരത്തിനെതിരെ ഫെമിനിസ്റ്റ് സുഹൃത്തുക്കൾ ചിന്തിക്കണം. ശാസ്ത്രാഭിമുഖ്യം പുലർത്തുന്ന ചിന്തകളുടെ വെളിച്ചത്തിലാണ് ഇസ്ലാം ഇതര മതങ്ങളുമായി സംവാദത്തിന് ക്ഷണിക്കുന്നത്. ആശയസംവാദത്തിലൂടെ പരസ്പരം മനസ്സിലാക്കാനാണ് ഈ കാമ്പയിൻ. ഏത് വിമർശനവും ഉയർത്താമെന്നും അത് മാനുഷികമൂല്യങ്ങളുടെ വീണ്ടെടുപ്പിന് മാത്രമാകണമെന്നും സആദത്തുല്ല ഹുസൈനി കൂട്ടിച്ചേർത്തു.
പ്രപഞ്ചനാഥൻ പഠിപ്പിച്ച ജീവിതവ്യവസ്ഥയെവരെ ചോദ്യംചെയ്യാൻ സ്വാതന്ത്ര്യമുണ്ട് ഇസ്ലാം പ്രതിനിധാനംചെയ്യുന്ന മതരാഷ്ട്രക്രമത്തിലെന്ന് അധ്യക്ഷപ്രസംഗത്തിൽ ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ് പറഞ്ഞു. പൗരോഹിത്യത്തിൽ അധിഷ്ഠിതമായ മതരാഷ്ട്രവാദം സ്വതന്ത്രചിന്തയെ ചുട്ടുകൊല്ലുന്നതാണ്. ഇസ്ലാം അതിനെ അനുകൂലിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആഗോളതലത്തിൽ സാമ്രാജ്യത്വവും ഇന്ത്യയിൽ ഫാഷിസവും കേരളത്തിൽ കമ്യൂണിസ്റ്റുകളും ഇസ്ലാമിനെ നാട്ടക്കുറിയായി നിശ്ചയിച്ച സാഹചര്യത്തിലാണ് ജമാഅത്തെ ഇസ്ലാമി ഈ സംവാദം സംഘടിപ്പിക്കുന്നതെന്ന് മുഖ്യപ്രഭാഷണം നടത്തിയ അഖിലേന്ത്യ സെക്രട്ടറി ജനറൽ ടി. ആരിഫലി പറഞ്ഞു. ചൂഷണാത്മക ലോകത്ത് ഇസ്ലാം വെല്ലുവിളി ഉയർത്തുെന്നന്നതാണ് ഇസ്ലാം വിരുദ്ധ പ്രചാരണത്തിന് കാരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സംസ്ഥാന ജനറൽ സെക്രട്ടറി വി.ടി. അബ്ദുല്ലക്കോയ തങ്ങൾ കാമ്പയിൻ വിശദീകരിച്ചു. ജനറൽ കൺവീനർ അബ്ദുൽ ഹക്കീം നദ്വി, സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻറ് നഹാസ് മാള, എസ്.ഐ.ഒ സംസ്ഥാന ജനറൽ സെക്രട്ടറി അൻവർ സലാഹുദ്ദീൻ, ജി.ഐ.ഒ സംസ്ഥാന പ്രസിഡൻറ് അഡ്വ. തമന്ന സുൽത്താന, വനിത വിഭാഗം പ്രസിഡൻറ് പി.വി. റഹ്മാബി, ശൈഖ് മുഹമ്മദ് കാരകുന്ന്, എച്ച്. ഷഹീർ മൗലവി, യൂസുഫ് ഉമരി, പി.പി. അബ്ദുറഹ്മാൻ പെരിങ്ങാടി, അബൂബക്കർ ഫാറൂഖി, എം.പി. ഫൈസൽ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.