കോഴിക്കോട്: രാജ്യത്തെ ഭരണഘടന ഉറപ്പുനൽകുന്ന മതവിശ്വാസ സ്വാതന്ത്ര്യവും ആശയപ്രചാരണ സ്വാതന്ത്ര്യവും തടയാനുള്ള ഭരണകൂടനീക്കം എന്തുവിലകൊടുത്തും ചെറുക്കുമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ് പറഞ്ഞു. പറവൂരിൽ മുജാഹിദ് പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്ത സംഭവത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പ്രകോപനപരവും മതവികാരങ്ങളെ വ്രണപ്പെടുത്തുന്നതുമായ നിലപാടുകൾ ആരുടെ ഭാഗത്തു നിന്നായാലും നിയമനടപടി സ്വീകരിക്കേണ്ടതാണ്. എന്നാൽ, ഇത്തരം വിഷയങ്ങളിൽ സംഘ്പരിവാർ ഭാഗത്തുനിന്നുണ്ടാകുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങളോട് മൃദുസമീപനമാണ് പൊലീസിെൻറയും ഭരണകൂടത്തിെൻറയും ഭാഗത്തുനിന്നുണ്ടാകുന്നത്.
ഹാദിയ വിഷയത്തിലും സംഘ്പരിവാറിെൻറ നിലപാടിനൊപ്പമാണ് ഇടതുപക്ഷ സർക്കാറും പൊലീസും നിലയുറപ്പിച്ചത്. മുസ്ലിം സമുദായത്തോടുള്ള വിവേചനപരമായ നിലപാട് അപലപനീയവും ജനാധിപത്യവിരുദ്ധവുമാണ്. പൗരന്മാർക്കിടയിൽ ഇരട്ടനീതി നടപ്പാക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.