കോഴിക്കോട്: കോവിഡ് 19 പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ മുൻകരുതലിൻെറ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്ത ജനതാ കർഫ്യുവിന് ഐക്യദാർഢ്യവുമായി കേരളം. ജനങ്ങൾ പൊതുവെ ജനതാ കർഫ്യുവിനോട് പൂർണമായും സഹകരിക്കുന്ന കാഴ്ചയാണ് റോഡുകളിൽ കാണാനാവുന്നത്.
കടകമ്പോളങ്ങൾ അടച്ചിട്ടും പുറത്തിറങ്ങാതെയും വ്യാപാരികളടക്കമുള്ളവർ കർഫ്യൂവിനൊപ്പം നിൽക്കുകയാണ്. ഓട്ടോറിക്ഷകളോ ടാക്സികളോ നിരത്തിലിറങ്ങിയില്ല. കെ.എസ്.ആർ.ടിസി ഉൾപ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങളും നിരത്തിലിറങ്ങാതെ കർഫ്യൂവിനോട് സഹകരിക്കുകയാണ്.
വളരെ വിരളമായി ചില സ്വകാര്യ വാഹനങ്ങൾ റോഡിലിറങ്ങുന്നുണ്ടെങ്കിലും നഗര ഗ്രാമ പ്രദേശങ്ങൾ ഒഴിഞ്ഞു കിടക്കുന്ന കാഴ്ചയാണുള്ളത്. രാവിലെ ഏഴ് മുതൽ രാത്രി ഒമ്പത് വരെയാണ് കർഫ്യു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.