ജെ.ഡി.യു: വീരേന്ദ്രകുമാറിനെ സംസ്ഥാന പ്രസിഡന്‍റ്  സ്ഥാനത്ത് നിന്ന് നീക്കി

ന്യൂഡൽഹി: എം.പി സ്ഥാനം രാജിവെക്കുമെന്ന് പ്രഖ്യാപിച്ചതിനെ തുടർന്ന് ജെ.ഡി.യു സംസ്ഥാന പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് വീരേന്ദ്രകുമാറിനെ നീക്കി. കേന്ദ്ര നേതൃത്വത്തിന്‍റേതാണ് തീരുമാനം. എ.എസ് രാധാകൃഷ്ണനാണ് പകരം ചുമതല. ഇതു സംബന്ധിച്ച കത്ത് ജെ.ഡി.യു നേതൃത്വം രാധാകൃഷ്ണന് കൈമാറി. 

നിതീഷ് കുമാറിന്‍റെ പാർട്ടിയുടെ എം.പിയായി താൻ തുടരില്ലെന്ന് വീരേന്ദ്രകുമാർ അറിയിച്ചിരുന്നു. ദേശീയ തലത്തിൽ ജനതാദൾ യു വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. തങ്ങൾ എസ്.ജെ.ഡിയായി നിന്നാൽ മതിയായിരുന്നുവെന്നും വേണ്ടി വന്നാൽ എസ്.ജെ.ഡി പുനരുജ്ജീവിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

Tags:    
News Summary - JDU Suspended MP Veerendrakumar-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.